Kozhikode Tragedy: Woman Dies by Suicide Ahead of Bank Foreclosure in Perambra Despite Paying ₹1 Lakh
സ്വന്തം ലേഖകന്‍
കോഴിക്കോട് : പേരാമ്പ്രയ്ക്ക് സമീപം കൂത്താളിയില്‍ ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്യാനെത്തുന്നതറിഞ്ഞ് വീട്ടമ്മയായ കൂത്താളി കേളന്‍മുക്ക് കുഞ്ഞോത്ത് കുയ്യോടന്‍കണ്ടി ബാബുവിന്റെ ഭാര്യ കവിത (42) ആത്മഹത്യ ചെയ്തു. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
അഞ്ച് വര്‍ഷം മുന്‍പ് വീട് നിര്‍മ്മാണത്തിനായി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നടുവണ്ണൂര്‍ ശാഖയില്‍ നിന്ന് കവിതയും ഭര്‍ത്താവ് ബാബുവും ചേര്‍ന്ന് 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ആദ്യഘട്ടത്തില്‍ കൃത്യമായി തിരിച്ചടവ് നടത്തിയിരുന്നെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധി കാരണം തിരിച്ചടവ് മുടങ്ങി. പലിശയടക്കം കുടിശ്ശിക 50 ലക്ഷം രൂപയോളമായി ഉയര്‍ന്നു.
തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് കോടതി നടപടികളിലേക്ക് നീങ്ങുകയും രണ്ട് ദിവസം മുന്‍പ് കോടതി അനുമതിയോടെ ജപ്തി നോട്ടീസ് നല്‍കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ജപ്തി നടപടികള്‍ക്കായി എത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
രാവിലെ 11 മണിയോടെ ബാങ്ക് ഉദ്യോഗസ്ഥരും അഡ്വക്കറ്റ് കമ്മിഷനും പൊലീസും വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് സമീപവാസികളോട് അന്വേഷിച്ച ശേഷം നടത്തിയ തിരച്ചിലില്‍, പുതിയ വീടിന് പിറകിലുള്ള പഴയ തറവാട് വീട്ടില്‍ കവിതയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വസ്തു വിറ്റ് പണം നല്‍കാമെന്നും, അതിനായി ഒരാഴ്ചത്തെ സാവകാശം വേണമെന്നും കവിത ബാങ്ക് അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നതായി അയല്‍വാസികളും ബന്ധുക്കളും പറയുന്നു. കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപ ബാങ്കില്‍ അടച്ചിരുന്നുവെന്നും, എന്നിട്ടും സാവകാശം നല്‍കാതെ ഉദ്യോഗസ്ഥര്‍ ജപ്തിക്കായി എത്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
വടകര കൈനാട്ടിയിലെ ഒരു പെയിന്റ് കടയിലെ ജീവനക്കാരനാണ് ഭര്‍ത്താവ് ബാബു. വിദ്യാര്‍ഥിനികളായ രണ്ട് മക്കളുണ്ട്. സംഭവത്തില്‍ ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
News in English:
Kozhikode Tragedy: Woman Dies by Suicide Ahead of Bank Foreclosure in Perambra Despite Paying ₹1 Lakh
A 42-year-old woman in Perambra, Kozhikode, died by suicide as bank officials arrived to foreclose her house, despite her family paying 1 lakh the previous day and requesting a one-week extension to clear the ₹50 lakh loan arrears.
In a tragic incident in Perambra, a 42-year-old woman died by suicide on Friday morning as bank officials and police arrived to foreclose her family home over unpaid housing loan arrears. The deceased has been identified as Kavitha, wife of Kizhakkedath Kuniyoth Kandy Babu, a resident of Kelanmukku in Koothali, near Perambra.
Following the incident, local residents and relatives staged a protest against the bank officials, alleging that the extreme step was triggered by the authorities' refusal to grant a brief extension despite a recent part-payment.
Background of the Housing Loan Dispute
Five years ago, Kavitha and her husband Babu—who works at a paint shop in Vatakara Kainatty—availed a housing loan of ?25 lakh from the Naduvannur branch of South Indian Bank. According to family sources:
The couple repaid the installments regularly during the initial period.
Severe financial distress later caused them to default on payments.
With accumulated interest, the total loan arrears mounted to approximately ?50 lakh.
Following the prolonged default, the bank initiated legal recovery proceedings and obtained court approval to attach the property. A formal foreclosure notice was served two days prior, informing the family that officials would arrive on Friday morning to execute the takeover.
Sequence of Events on Friday
Around 11:00 AM on Friday, a team comprising bank officials, an advocate commissioner, and police personnel arrived at the residence in Kelanmukku to carry out the foreclosure proceedings.
Finding the front door of the new house locked, the officials inquired with neighbors and searched the premises. Kavitha was subsequently found hanging inside the old ancestral house located directly behind their residence. Although neighbors and officials rushed her to a nearby hospital immediately, doctors declared her dead.
Family Alleges Harassment and Lack of Empathy
Relatives and local residents have strongly criticized the bank's actions, pointing out that the family was actively trying to settle the debt:
Recent Payment: Family members stated that they had remitted ?1 lakh to the bank just the day before the scheduled attachment.
Denied Extension: Kavitha had reportedly pleaded with bank authorities for a one-week grace period, assuring them that the family was in the process of selling the property to clear the entire outstanding amount.
Relatives allege that the officials' refusal to halt the foreclosure despite the ?1 lakh payment drove Kavitha into acute distress.
Police Investigation Underway
Kavitha is survived by her husband Babu and their two school-going daughters. Relatives have lodged a formal complaint with the Perambra Police regarding the circumstances leading to her death.
Police have registered a case and shifted the body to the Kozhikode Government Medical College Hospital for post-mortem examination. Further investigation is underway.
If you or someone you know is struggling with financial stress, depression, or suicidal thoughts, please reach out for help. In Kerala, you can contact the Disha Helpline at 1056 or 0471-2552056, or the national Tele-MANAS helpline at 14416 (available 24/7).
Tags: Kozhikode bank foreclosure suicide, Perambra woman suicide, South Indian Bank foreclosure Kozhikode, Kerala housing loan tragedy


COMMENTS