തിരുവനന്തപുരം : ബി ജെ പി വിട്ട് കോൺഗ്രസിലേക്ക് മടങ്ങാൻ തീരുമാനിച്ച പത്മജ വേണുഗോപാലിന്റെ നീക്കത്തിൽ പ്രതികരിക്കാനില്ലെന്ന് കെ മുരളീധരൻ. പാർട്...
തിരുവനന്തപുരം : ബി ജെ പി വിട്ട് കോൺഗ്രസിലേക്ക് മടങ്ങാൻ തീരുമാനിച്ച പത്മജ വേണുഗോപാലിന്റെ നീക്കത്തിൽ പ്രതികരിക്കാനില്ലെന്ന് കെ മുരളീധരൻ. പാർട്ടി തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും വ്യക്തിപരമായ അഭിപ്രായം പുറത്തുപറയാൻ ഇല്ലെന്നും അദ്ദേഹം ആവർത്തിച്ചു.
മറ്റു കാര്യങ്ങൾ മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും തീരുമാനിക്കുമെന്ന് മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ജോലി ഇപ്പോൾ കുറവാണെന്നും ആ പണി മറ്റു ചിലർ ഏറ്റെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പി വിട്ട് ആളുകൾ വരുന്നത് നല്ല കാര്യമാണെന്ന് കെ. മുരളീധരൻ പറഞ്ഞു.
കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മജ വേണുഗോപാൽ കെ പി സി സി നേതൃത്വത്തിന് കത്ത് നൽകും. പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിനെ പത്മജ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു. ചർച്ചകൾക്ക് ശേഷമാകും പത്മജയുടെ മടങ്ങിവരവിൽ പാർട്ടിയുടെ അന്തിമ തീരുമാനം. ബി ജെ പിയിൽ പോയത് തെറ്റായിപ്പോയെന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുന്നുവെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി.
Key Words : K. Muraleedharan, Padmaja Venugopal, BJP

COMMENTS