Jensen Huang Reinstated as Nvidia CEO Following Trump Intervention and Silicon Valley Push
എം രാഖി
Nvidia’s board has unanimously reinstated Jensen Huang as CEO following pressure from President Donald Trump and tech leaders like Elon Musk, sending NVDA stock surging nearly 30% despite ongoing national security probes
വാഷിംഗ്ടണ്‍: രാജി സ്വീകരിച്ച് ദിവസങ്ങള്‍ക്കകം, വിവാദങ്ങളില്‍ അകപ്പെട്ട ജെന്‍സന്‍ ഹുവാങ്ങിനെ എന്‍വിഡിയയുടെ ബോര്‍ഡ് ഏകകണ്ഠമായി ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് തിരിച്ചെടുത്തത് ലോകമാകെ കൗതുകം ജനിപ്പിച്ചിരിക്കുകയാണ്. സിലിക്കണ്‍ വാലിയില്‍ നിന്നുള്ള പിന്തുണയും ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.
കുറച്ചു ദിവസത്തേക്ക്, എന്‍വിഡിയയുടെ തലപ്പത്തേക്കുള്ള ജെന്‍സന്‍ ഹുവാങ്ങിന്റെ തിരിച്ചുവരവ് അടഞ്ഞ അധ്യായമാണെന്ന് തോന്നിയിരുന്നു. ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയുമായുള്ള ഹുവാങ്ങിന്റെ ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ചിപ്പ് നിര്‍മ്മാതാക്കളായ കമ്പനിയുടെ ഭാവിയെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നതിനാല്‍, അദ്ദേഹത്തെ തിരിച്ചെടുക്കില്ലെന്ന് കമ്പനി ബോര്‍ഡ് പരസ്യമായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിലിക്കണ്‍ വാലിയിലെ പ്രമുഖരുടെ കൂട്ടായ ശ്രമവും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയും, ട്രഷറി സെക്രട്ടറിയുടെ നിലപാടിലുണ്ടായ മാറ്റവും കാര്യങ്ങള്‍ മാറ്റിമറിക്കുകയായിരുന്നു.
കമ്പനിയെ നയിക്കാനുള്ള ഹുവാങ്ങിന്റെ കഴിവില്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ബോധ്യം വന്നതിനെത്തുടര്‍ന്ന്, അദ്ദേഹത്തെ സിഇഒ ആയി തിരിച്ചെടുക്കാന്‍ ഏകകണ്ഠമായി വോട്ട് ചെയ്തതായി എന്‍വിഡിയ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഒരാഴ്ച മുമ്പ് ബോര്‍ഡ് എടുത്ത നിലപാടില്‍ നിന്നുള്ള അപ്രതീക്ഷിതമായ പിന്മാറ്റമായിരുന്നു ഇത്.
ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, എന്‍വിഡിയയുടെ ത്രൈമാസ വരുമാന പ്രഖ്യാപന വേളയില്‍ ബോര്‍ഡ് ചെയര്‍ ഹാര്‍വി ജോണ്‍സ് നിക്ഷേപകരോട് പറഞ്ഞിരുന്നത്, ഹുവാങ്ങിന്റെ രാജി ഡയറക്ടര്‍മാര്‍ ഏകകണ്ഠമായി സ്വീകരിച്ചുവെന്നും അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ചുള്ള കണക്കുകൂട്ടലുകളില്‍ വലിയ മാറ്റമുണ്ടായെന്നാണ് ബോര്‍ഡിന്റെ പുതിയ തീരുമാനം സൂചിപ്പിക്കുന്നത്.
അന്വേഷണങ്ങള്‍ നടക്കുന്നുണ്ടായിട്ടും ഹുവാങ്ങിനെ സിഇഒ ആയി തിരികെ കൊണ്ടുവരാന്‍ ട്രംപ് ഭരണകൂടം എന്‍വിഡിയ ബോര്‍ഡിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്‍വിഡിയ എന്നതിന്റെ പര്യായമാണ് ജെന്‍സന്‍ ഹുവാങ്. ഹുവാങ് ഇല്ലാതെ ലോകം ഇന്നറിയുന്ന എന്‍വിഡിയ ഉണ്ടാകില്ലെന്ന് സിലിക്കണ്‍ വാലിയിലെ പ്രമുഖരും ട്രംപ് ഭരണകൂടവും കരുതുന്നുണ്ടാകാം. ഹുവാങ്ങിനെ എന്‍വിഡിയയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിന് തുല്യമായിരിക്കും. ഹുവാങ്ങിന്റെ പടിയിറക്കത്തിന് ശേഷം എന്‍വിഡിയയുടെ വിപണി മൂല്യത്തില്‍ 40 ശതമാനത്തിലധികം ഇടിവുണ്ടായത് ഇതിന് തെളിവായിരുന്നു.
സിലിക്കണ്‍ വാലിയില്‍ നിന്നുള്ള സമ്മര്‍ദ്ദവും ട്രംപിന്റെ പിന്തുണയും
പ്രമുഖ സാങ്കേതിക സംരംഭകരും നിക്ഷേപകരും ഹുവാങ്ങിന്റെ തിരിച്ചുവരവിനായി പരസ്യമായി രംഗത്തെത്തിയതോടെ വാരാന്ത്യത്തില്‍ പ്രചാരണം ശക്തമായി. ഫിനാന്‍ഷ്യല്‍ ടൈംസും ദി ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, സിലിക്കണ്‍ വാലിയിലെ സ്വാധീനമുള്ള ഒരു സംഘം ആളുകള്‍ട്രംപിന്റെ പിന്തുണയോടെചീഫ് എക്‌സിക്യൂട്ടീവിനെ തിരിച്ചെടുക്കാന്‍ എന്‍വിഡിയയെ പ്രേരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു.
ഹുവാങ്ങിനെ പിന്തുണച്ചവരില്‍ ഇലോണ്‍ മസ്‌കും മുന്‍ ഉബര്‍ ചീഫ് എക്‌സിക്യൂട്ടീവ് ട്രാവിസ് കലാനിക്കും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ട് ആരംഭിച്ച ഓണ്‍ലൈന്‍ നിവേദനത്തില്‍ 2,00,000-ത്തിലധികം ആളുകള്‍ ഒപ്പുവെച്ചു, ഇതില്‍ എന്‍വിഡിയ ജീവനക്കാരെന്ന് സ്വയം പരിചയപ്പെടുത്തിയ ആയിരക്കണക്കിന് ആളുകളും ഉള്‍പ്പെടുന്നു.
ഹുവാങ്ങിന്റെ തിരിച്ചുവരവിനോട് പ്രതികരിച്ച മസ്‌ക്, 'തെറ്റ് തിരുത്തപ്പെട്ടു' എന്ന് പറഞ്ഞു. ഹുവാങ്ങിനെ സുഹൃത്തെന്നും ദാതാവെന്നും വിശേഷിപ്പിച്ചിട്ടുള്ള ട്രംപും, എന്‍വിഡിയ മേധാവി തിരിച്ചുവരണമെന്ന തന്റെ ആഗ്രഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ചത്തെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ബോര്‍ഡിന്റെ തീരുമാനത്തെ പരസ്യമായി അംഗീകരിച്ചു.
'ശരിയും ഉചിതവുമായ തീരുമാനം' എന്ന് വിശേഷിപ്പിച്ച ട്രംപ്, എന്‍വിഡിയയുടെ വിജയം ഉറപ്പാക്കാനും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും രാജ്യത്തിന് ഹുവാങ്ങിന്റെ നേതൃത്വം ആവശ്യമാണെന്ന് പറഞ്ഞു. ഹുവാങ്ങിനെ 'മഹാനായ ദേശസ്‌നേഹിയും ദേശീയ നിധിയും' എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
തിരിച്ചുകൊണ്ടുവരുന്നതില്‍ ട്രംപിന്റെ പങ്ക്
കാര്യങ്ങളെല്ലാം ട്രംപ് അറിഞ്ഞിരുന്നുവെന്ന് വ്യക്തമാണ്. പിബിഎസ് ബ്രോഡ്കാസ്റ്ററിന്റെ വൈറ്റ് ഹൗസ് ലേഖിക ലിസ് ലാന്‍ഡേഴ്‌സ് എക്‌സില്‍ പങ്കുവെച്ച കാര്യങ്ങളില്‍ നിന്ന് ഇത് വ്യക്തമാകുന്നു.
'ഞാന്‍ കുറച്ചു നിമിഷങ്ങള്‍ക്ക് മുമ്പ് യുഎസ് പ്രസിഡന്റുമായി സംസാരിച്ചു. ജെന്‍സന്‍ ഹുവാങ്ങുമായി ബന്ധമുണ്ടായിരുന്ന സ്ത്രീ ഒരു വര്‍ഷത്തിലേറെയായി ചൈനയിലെ ഉന്നത ചാര ഏജന്‍സിയുടെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നു എന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു,' ലാന്‍ഡേഴ്‌സ് എക്‌സില്‍ കുറിച്ചു. 'അദ്ദേഹം എവിടെയായിരിക്കണോ അവിടെ തിരിച്ചെത്തിയിരിക്കുന്നു' എന്ന് ട്രംപ് പറഞ്ഞതായി ലാന്‍ഡേഴ്‌സ് പോസ്റ്റില്‍ ഉദ്ധരിക്കുന്നു.
ലാന്‍ഡേഴ്‌സിന്റെ പോസ്റ്റിന് 30 മിനിറ്റിനുശേഷം, ഇന്ത്യന്‍ സമയം 19:29-ന് ഹുവാങ് എന്‍വിഡിയ സിഇഒ ആയി തിരിച്ചെത്തിയെന്ന വാര്‍ത്ത റോയിട്ടേഴ്‌സ് പുറത്തുവിട്ടു.
ജെന്‍സന്‍ ഹുവാങ്ങിനെ സിഇഒ ആയി തിരിച്ചെടുക്കാന്‍ എന്‍വിഡിയ ബോര്‍ഡിനെ താന്‍ നേരിട്ട് ഇടപെട്ട് പ്രേരിപ്പിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു; അദ്ദേഹത്തിന്റെ തിരിച്ചുവരവ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് താന്‍ ബോര്‍ഡിന് ഉറപ്പ് നല്‍കിയതായും ട്രംപ് പറഞ്ഞു.
ജെന്‍സന്റെ തിരിച്ചുവരവ് എന്‍വിഡിയ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സിഎന്‍ബിസിക്ക് നല്‍കിയ ഫോണ്‍ അഭിമുഖത്തില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന സെമികണ്ടക്ടര്‍ ചിപ്പുകളുടെ ലോകത്തിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒന്നിനെ നയിക്കാന്‍ ഹുവാങ്ങിനെ തിരികെ കൊണ്ടുവരാന്‍ താന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചൈനീസ് പൗരയായ ആലിസ് ഹുവാങ്ങുമായുള്ള ജെന്‍സന്‍ ഹുവാങ്ങിന്റെ ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ നിന്നാണ് ദേശീയ സുരക്ഷാ ആശങ്കകള്‍ ഉടലെടുത്തത്. യുഎസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെമികണ്ടക്ടര്‍ വ്യവസായങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന എന്‍വിഡിയയിലെ തന്ത്രപ്രധാനമായ വിവരങ്ങളിലേക്ക് കടന്നുകയറാന്‍ ഇത് ഇടയാക്കുമോ എന്ന ചോദ്യങ്ങള്‍ ഈ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ജെന്‍സന്‍ ഹുവാങ്ങിനെ തിരികെ കൊണ്ടുവരില്ലെന്ന് പറഞ്ഞ് ഒരാഴ്ച തികയും മുമ്പേ എന്‍വിഡിയ ബോര്‍ഡ് 'നിലപാട് മാറ്റി' എന്ന് ഇന്‍ഫ്‌ലുവന്‍സര്‍ എറിക് ഡോഗെര്‍ട്ടി ചൂണ്ടിക്കാട്ടി. ഹുവാങ്ങിനെ തിരിച്ചെടുക്കാനുള്ള ട്രംപിന്റെ സമ്മര്‍ദ്ദത്തെക്കുറിച്ച് അദ്ദേഹം എക്‌സില്‍ കുറിച്ചു: 'ഞായറാഴ്ച രാത്രി ട്രംപ് അതിനായി ആവശ്യപ്പെട്ടു. കിംഗ് മേക്കര്‍.'
ഹുവാങ് സിഇഒ ആയി തിരിച്ചെത്തുമെന്ന ചിപ്പ് നിര്‍മ്മാതാക്കളുടെ പ്രഖ്യാപനത്തിന് പിന്നാലെ തിങ്കളാഴ്ച പ്രീ-മാര്‍ക്കറ്റ് വ്യാപാരത്തില്‍ എന്‍വിഡിയ ഓഹരികള്‍ ഏകദേശം 30% ഉയര്‍ന്നു.
ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെ ട്രംപ് ഹുവാങ്ങിന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ടിരുന്നതിനാല്‍, 'ട്രംപുമായി അടുപ്പമുള്ളവര്‍' രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഓഹരികള്‍ വാങ്ങിയിട്ടുണ്ടാകാമെന്ന് വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
'ജെന്‍സന്‍ ഹുവാങ്ങിനെ സിഇഒ ആയി എന്‍വിഡിയ തിരിച്ചെടുത്തതിന് പിന്നാലെ ഓഹരികള്‍ കുതിച്ചുയരുകയാണ്. അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിന് പിന്നാലെയാണ് ഇത്. തിങ്കളാഴ്ച വിപണി തുറക്കുന്നതിന് മുമ്പ് ഈ പോസ്റ്റ് വരുമെന്ന് അറിഞ്ഞുകൊണ്ട് ട്രംപുമായി അടുപ്പമുള്ളവര്‍ വെള്ളിയാഴ്ച വിപണി അടയ്ക്കുന്നതിന് തൊട്ടുമുമ്പ് എന്‍വിഡിയയുടെയും മറ്റ് എഐ കമ്പനികളുടെയും ഓഹരികള്‍ വാങ്ങിയിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു,' യൂറോ പസഫിക് അസറ്റ് മാനേജ്മെന്റിന്റെ ചീഫ് ഇക്കണോമിസ്റ്റും ഗ്ലോബല്‍ സ്ട്രാറ്റജിസ്റ്റുമായ പീറ്റര്‍ ഷിഫ് എക്‌സില്‍ കുറിച്ചു.
യുഎസ് ട്രഷറി സെക്രട്ടറിയുടെ സ്വരത്തിലെ മാറ്റം
ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റില്‍ നിന്നാണ് മറ്റൊരു പ്രധാന നീക്കമുണ്ടായത്. ഞായറാഴ്ച ഹുവാങ്ങിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള തന്റെ നിലപാട് ബെസെന്റ് മയപ്പെടുത്തിയതായും അദ്ദേഹത്തിന്റെ തിരിച്ചുവരവ് തള്ളിക്കളയാന്‍ വിസമ്മതിച്ചതായും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
എന്‍വിഡിയ ബോര്‍ഡ് നേതൃത്വത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തണമെന്നും കമ്പനിക്ക് പുറത്തുനിന്നുള്ളവരെ പരിഗണിക്കണമെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നിന്നുള്ള ശ്രദ്ധേയമായ മാറ്റമായിരുന്നു ഇത്. ഹുവാങ്ങിനെ തിരിച്ചെടുക്കാനുള്ള സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഈ മാറ്റമുണ്ടായത്. പ്രവചന വിപണിയില്‍ വാതുവെപ്പ് നടത്തുന്നവര്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ അനുകൂലിക്കാന്‍ തുടങ്ങിയിരുന്നു.
എന്‍വിഡിയ ബോര്‍ഡിന്റെ യു-ടേണ്‍
എന്‍വിഡിയ ബോര്‍ഡിന്റെ പെട്ടെന്നുള്ള നിലപാട് മാറ്റം പലരെയും അത്ഭുതപ്പെടുത്തി. എന്‍വിഡിയ ബോര്‍ഡിന്റെ തീരുമാനത്തിന്റെ ഔചിത്യത്തെ എംഎസ് നൗ ന്യൂസിലെ ഒപ്പീനിയന്‍ എഡിറ്റര്‍ ടിം ഒബ്രിയന്‍ ചോദ്യം ചെയ്തു.
'ചൈനീസ് ചാരനെന്ന് സംശയിക്കുന്നയാളുമായും കീഴുദ്യോഗസ്ഥയുമായും ബന്ധം പുലര്‍ത്തുന്നതും, ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നതും, കമ്പനിയുടെ കോര്‍പ്പറേറ്റ് അഭിഭാഷകനോടും ബോര്‍ഡിനോടും കള്ളം പറയുന്നതും ഒരു സിഇഒയ്ക്ക് അയോഗ്യതയല്ലാതായോ?' എന്ന് ഒബ്രിയന്‍ എക്‌സില്‍ ചോദിച്ചു.
'ഇവിടെ എന്താണ് സംഭവിച്ചതെന്ന് തുറന്നുപറയേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ഓഹരി വിലയില്‍ അദ്ദേഹം വരുത്തിയ വര്‍ദ്ധനവ് ഇഷ്ടപ്പെട്ടതുകൊണ്ട്, യുഎസ് ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുകയും ഗുരുതരമായ ആഭ്യന്തര എച്ച്ആര്‍ നയങ്ങള്‍ ലംഘിക്കുകയും ചെയ്ത ഒരു സിഇഒയെ തിരിച്ചെടുക്കാന്‍ യുഎസ് സര്‍ക്കാര്‍ ഒരു സ്വകാര്യ കമ്പനിയുടെ ബോര്‍ഡിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി,' അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ സാം സ്റ്റെയിന്‍ എക്‌സില്‍ പറഞ്ഞു.
ദേശീയ സുരക്ഷാ ചോദ്യങ്ങള്‍ അവശേഷിക്കുന്നു
തീരുമാനമെടുക്കുന്നതിന് മുമ്പ് മുതിര്‍ന്ന യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ബോര്‍ഡിന് വിവരങ്ങള്‍ ലഭിച്ചിരുന്നതായി എന്‍വിഡിയ അറിയിച്ചു. ആ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, ഹുവാങ്ങിന്റെ തിരിച്ചുവരവ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് ഡയറക്ടര്‍മാര്‍ നിഗമനത്തിലെത്തി.
എന്നിരുന്നാലും, വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ഹുവാങ്ങിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്ന് കമ്പനി അറിയിച്ചു; അതേസമയം വിദേശ രഹസ്യാന്വേഷണ ഏജന്‍സി അദ്ദേഹത്തെ ലക്ഷ്യം വെച്ചിരുന്നോ എന്ന ആരോപണങ്ങള്‍ ഒരു സ്വതന്ത്ര ബോര്‍ഡ് കമ്മിറ്റി പരിശോധിക്കുമെന്ന് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു.
ഹുവാങ് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് യുഎസ് സര്‍ക്കാരിന്റെ പക്കല്‍ തെളിവുകളൊന്നുമില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു. അമേരിക്കന്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് തുടരാന്‍ എന്‍വിഡിയയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
ഹുവാങ്ങിന്റെ വ്യക്തിബന്ധങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും, ചൈനീസ് ചാരനാണെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്ന ഒരു ഇടപാടുകാരനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും കാരണം ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് കമ്പനിയുടെ വിപണി മൂല്യം 2.5 ട്രില്യണ്‍ ഡോളറിലധികം ഇടിഞ്ഞിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്.ഹുവാങ് വീണ്ടും സിഇഒ ഓഫീസില്‍ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നേതൃത്വത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും ചോദ്യങ്ങളും അവസാനിച്ചിട്ടില്ല.
News in English:
In a dramatic corporate U-turn, Nvidia’s board of directors has unanimously reinstated Jensen Huang as chief executive officer just days after accepting his resignation. The reversal—driven by direct intervention from U.S. President Donald Trump and intense lobbying from Silicon Valley leaders—sent Nvidia shares surging nearly 30 percent in pre-market trading.
The leadership crisis erupted over allegations surrounding Huang’s relationship with Alice Huang, a Chinese national suspected of ties to Chinese intelligence. As national security concerns escalated, Nvidia’s board initially insisted his departure was permanent, only to reverse course in less than a week.
What Triggered Nvidia’s Leadership U-Turn?
During Nvidia’s recent quarterly earnings call, board chair Harvey Jones told investors that directors had unanimously accepted Huang’s resignation and had no plans to bring him back. Within days, however, mounting political and industry pressure forced a rapid shift in strategy:
Direct Pressure from Donald Trump: President Trump confirmed he urged Nvidia’s board to reinstate Huang, assuring directors that his return posed no national security threat and arguing that his leadership is irreplaceable for the AI chipmaker’s future.
Silicon Valley Backing: Major tech figures, including Elon Musk and former Uber CEO Travis Kalanick, publicly campaigned for Huang’s return. An online petition demanding his reinstatement gathered over 200,000 signatures, including individuals claiming to be current Nvidia employees. Following the announcement, Musk posted that a "mistake was corrected."
Treasury Department Shift: U.S. Treasury Secretary Scott Bessent, who had initially pushed for board-level changes and external CEO candidates, softened his stance as political and market momentum swung in Huang’s favor.
Nvidia Stock Rebounds Amid Insider-Trading Allegations
Huang’s abrupt exit triggered a massive sell-off, wiping out more than 40 percent of Nvidia’s market value—a staggering loss of over $2.5 trillion from its October peak.
While Monday’s reinstatement news sparked a massive pre-market rally, the timing has raised eyebrows on Wall Street. Peter Schiff, chief economist and global strategist at Euro Pacific Asset Management, suggested that associates close to Trump may have purchased shares in Nvidia and other artificial intelligence stocks just before Friday’s market close, anticipating Trump’s Truth Social post advocating for Huang’s return.
Political Backlash and Ongoing National Security Probes
The board’s sudden reversal has sparked fierce debate over corporate governance and government overreach. Financial commentators and journalists are questioning whether the White House pressured a private company's board to overlook national security red flags and internal HR policy allegations simply to engineer a stock market rebound.
Nvidia stated that directors decided to reinstate Huang after consulting with senior U.S. government officials, concluding his leadership does not compromise national security. However, the controversy is far from over:
Internal Conduct Probe: Nvidia confirmed its internal investigation into Huang’s conduct remains active.
Foreign Intelligence Review: An independent board committee will continue investigating whether Huang was targeted by a foreign intelligence agency.
Export Control Audits: President Trump has called for ongoing federal oversight to ensure Nvidia strictly complies with U.S. semiconductor export controls.



COMMENTS