European leader Giacomo Filibeck’s Bharat Summit 2026 remarks spark a BJP-Congress row, drawing fierce pushback from Amit Shah
അഭിനന്ദ്
ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ ഭരണകൂടം തകര്‍ക്കുകയാണെന്ന് ആരോപിക്കുകയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ, ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവ് ജിയാക്കോമോ ഫിലിബെക്ക് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പുതിയ രാഷ്ട്രീയ പോരിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്.
ഹൈദരാബാദില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനമായ 'ഭാരത് സമ്മിറ്റ് 2026'-ന്റെ ഭാഗമായാണ് 'പാര്‍ട്ടി ഒഫ് യൂറോപ്യന്‍ സോഷ്യലിസ്റ്റ്‌സി'ന്റെ സെക്രട്ടറി ജനറലായ ഫിലിബെക്ക് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളും നയരൂപീകരണ വിദഗ്ധരും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഫിലിബെക്കിന്റെ പ്രസ്താവനകള്‍ക്കെതിരെ ബിജെപി രൂക്ഷമായി പ്രതികരിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി വിദേശ പിന്തുണ തേടുകയാണെന്ന് ബിജെപി ആരോപിച്ചു.
'ആശങ്കാജനകമായ വെല്ലുവിളികളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇത്തരം ഒത്തുചേരലുകളും സമ്മേളനങ്ങളും അത്യന്താപേക്ഷിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയില്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. നാം അതിനെ സംരക്ഷിക്കേണ്ടതുണ്ട്. അതിനുള്ള ഏറ്റവും നല്ല മാര്‍ഗം രാഹുല്‍ ഗാന്ധിക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഒപ്പം നില്‍ക്കുക എന്നതാണ്,' സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ലോകമെമ്പാടുമുള്ള മറ്റ് നിരവധി പ്രസ്ഥാനങ്ങള്‍ക്കുമൊപ്പം, സാമൂഹിക നീതി, കാലാവസ്ഥാ നീതി, മനുഷ്യാവകാശങ്ങള്‍, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു പുരോഗമന സഖ്യത്തിന്റെ ഭാഗമാണ് ഞങ്ങള്‍. യഥാര്‍ത്ഥ ജനാധിപത്യം. അഴിമതി നിറഞ്ഞതോ, കൃത്രിമം കാണിച്ചതോ, വ്യാജമോ ആയ ജനാധിപത്യമല്ല അത്,' ഫിലിബെക്ക് വ്യക്തമാക്കി.
'വോട്ട് ചോര്‍, ഗദ്ദി ഛോഡ്' (വോട്ട് കള്ളന്‍, അധികാരമൊഴിയുക) എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരാണ് ജിയാക്കോമോ ഫിലിബെക്ക്?
1978-ല്‍ ഇറ്റലിയില്‍ ജനിച്ച ജിയാക്കോമോ ഫിലിബെക്ക് ഒരു യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയ നേതാവാണ്. ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും യുവജന സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ എന്നിവയോടൊപ്പമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.
2023 മുതല്‍ യൂറോപ്പിലെ പ്രധാന രാഷ്ട്രീയ സഖ്യങ്ങളിലൊന്നായ 'പാര്‍ട്ടി ഒഫ് യൂറോപ്യന്‍ സോഷ്യലിസ്റ്റ്‌സി'ന്റെ സെക്രട്ടറി ജനറലാണ്.
സ്‌കൂള്‍ കാലഘട്ടത്തില്‍ യുവജന സന്നദ്ധ സംഘടനകളില്‍ സജീവമായതോടെയാണ് ഫിലിബെക്കിന്റെ രാഷ്ട്രീയ പ്രവേശം. തുടര്‍ന്ന് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ അദ്ദേഹം നേതൃപദവികള്‍ വഹിച്ചു.
2002-നും 2004-നും ഇടയില്‍ യൂറോപ്യന്‍ യൂത്ത് ഫോറത്തിന്റെയും, 'യൂത്ത് കണ്‍വെന്‍ഷന്‍ ഓണ്‍ ദി ഫ്യൂച്ചര്‍ ഒഫ് യൂറോപ്പി'ന്റെയും പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ യൂറോപ്യന്‍ ഭരണഘടനാ ഉടമ്പടിയുടെ കരട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുകയും, കണ്‍വെന്‍ഷന്റെ പ്ലീനറി സെഷനുകളില്‍ നിരീക്ഷകനായി പങ്കെടുക്കുകയും ചെയ്തു.
2005-നും 2009-നും ഇടയില്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയ കുടുംബത്തിന്റെ യുവജന സംഘടനയായ 'യങ് യൂറോപ്യന്‍ സോഷ്യലിസ്റ്റ്‌സി'ന്റെ പ്രസിഡന്റായി ഫിലിബെക്ക് രണ്ട് തവണ പ്രവര്‍ത്തിച്ചു. ഈ സംഘടനയുടെ പ്രതിനിധിയായി പാര്‍ട്ടി ഒഫ് യൂറോപ്യന്‍ സോഷ്യലിസ്റ്റ്‌സിന്റെ പ്രസിഡന്‍സി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തുടര്‍ന്ന് ഇറ്റലിയിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്ന ഫിലിബെക്ക്, രാജ്യത്തെ മധ്യ-ഇടതുപക്ഷ പാര്‍ട്ടിയായ 'പാര്‍ട്ടിറ്റോ ഡെമോക്രാറ്റിക്കോ'യുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 2010-ല്‍ പാര്‍ട്ടിയുടെ അന്താരാഷ്ട്ര വിഭാഗത്തില്‍ ചേര്‍ന്ന അദ്ദേഹം മിഡില്‍ ഈസ്റ്റ്, മെഡിറ്ററേനിയന്‍ മേഖല, ആഫ്രിക്ക എന്നിവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ചുമതല ഏറ്റെടുത്തു.
2013-ല്‍ പാര്‍ട്ടിറ്റോ ഡെമോക്രാറ്റിക്കോയുടെ വിദേശനയ ഫോറത്തിന്റെ ചെയര്‍മാനായി നിയമിതനായ അദ്ദേഹം ആ വര്‍ഷം അവസാനം വരെ ആ പദവിയില്‍ തുടര്‍ന്നു. അന്താരാഷ്ട്ര രാഷ്ട്രീയ സംഭവവികാസങ്ങളുമായി ഇടപഴകുന്നതും പാര്‍ട്ടിയുടെ വിദേശനയ നിലപാടുകള്‍ രൂപീകരിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങള്‍.
2014-ല്‍ ഫിലിബെക്ക് ഇറ്റലിയുടെ കൃഷി മന്ത്രാലയത്തില്‍ അന്താരാഷ്ട്ര ബന്ധങ്ങളുടെ തലവനായി നിയമിതനായി. തുടര്‍ന്ന് 2014-നും 2015-നും ഇടയില്‍ മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളുടെ ഓഫീസ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
ഇറ്റലിയിലെ മാധ്യമപ്രവര്‍ത്തക സമൂഹവുമായും ഫിലിബെക്കിന് ബന്ധമുണ്ട്. 2009 മുതല്‍ രാജ്യത്തെ ദേശീയ പ്രൊഫഷണല്‍ ജേണലിസ്റ്റ് അസോസിയേഷനില്‍ അദ്ദേഹം അംഗമാണ്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും പ്രശസ്തമായ ഇന്‍സീഡില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയത്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെയും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. ഇത്തരം തന്ത്രങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നയിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ അവസാനിപ്പിച്ച്, ജനങ്ങളെ മനസ്സിലാക്കുന്നതിനായി ഇന്ത്യയിലെ ഗ്രാമങ്ങളിലേക്കും താഴെത്തട്ടിലേക്കും യാത്ര ചെയ്യണമെന്ന് ഷാ അഭിപ്രായപ്പെട്ടു.
ഭാരത് സമ്മിറ്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകള്‍ക്കുള്ള മറുപടിയായാണ് ഷായുടെ ഈ പരാമര്‍ശങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെയും ജനാധിപത്യ ചട്ടക്കൂടിനെയും വിമര്‍ശിച്ച ഗാന്ധി, പ്രതിപക്ഷം പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
മുന്‍ യു.പി.എ ഭരണകാലത്തെ വിവാദങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കഴിഞ്ഞ 12 വര്‍ഷമായി മോദി സര്‍ക്കാര്‍ അഴിമതി രഹിത ഭരണമാണ് കാഴ്ചവെക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഷാ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിച്ചു.
News in English:
Italian Politician’s Remarks at Congress’s Bharat Summit 2026 Spark Political Row; Amit Shah Responds
NEW DELHI: A fresh political confrontation has erupted between the Bharatiya Janata Party (BJP) and the Indian National Congress following controversial remarks made by Italian politician Giacomo Filibeck at the Bharat Summit 2026 in Hyderabad. Filibeck, the Secretary General of the Party of European Socialists (PES), alleged that democracy in India is under threat and voiced strong support for Leader of the Opposition Rahul Gandhi, prompting sharp pushback from Union Home Minister Amit Shah.
Key Highlights
The Controversy: Speaking at the Congress-organized Bharat Summit 2026, Italian politician Giacomo Filibeck claimed "democracy is under attack in India" and used the Hindi slogan "Vote chor, gaddi chhod" (Vote thief, step down).
BJP’s Response: Home Minister Amit Shah accused Rahul Gandhi of attempting to defame India and its democratic institutions with the help of foreign figures.
The Context: The summit in Hyderabad brought together international political leaders and delegates to discuss global progressive policies.
What Giacomo Filibeck Said at Bharat Summit 2026
Addressing international delegates and political leaders at the Hyderabad conference, Giacomo Filibeck framed the gathering as an essential platform to highlight global democratic challenges. According to Filibeck, defending democratic values in India requires backing Rahul Gandhi and the Congress party.
"I believe these kinds of gatherings and conferences are crucial to draw international attention to concerning challenges. Democracy is under attack in India. We need to defend it. The best way to do that is to stand with Rahul Gandhi and the Indian National Congress," Filibeck stated during his address.
Emphasizing shared ideological goals, Filibeck noted that the Congress party and global progressive movements are aligned on issues such as social justice, climate justice, and human rights. He contrasted what he termed "true democracy" with a system that is "corrupt, manipulated, or fake," before concluding his remarks with the slogan, "Vote chor, gaddi chhod."
Amit Shah’s Counterattack on Rahul Gandhi and Congress
The BJP reacted strongly to the remarks, accusing the opposition of inviting foreign interference in India’s domestic politics. Union Home Minister Amit Shah criticized Rahul Gandhi, alleging that the Congress leader was attempting to tarnish the image of India, its institutions, and Prime Minister Narendra Modi on global platforms.
Focus on Grassroots: Shah suggested that instead of engaging in foreign outreach, Rahul Gandhi should travel to India's villages to understand the realities of the electorate.
Governance Record: Defending the ruling administration, Shah contrasted the past 12 years of the Modi government—which he described as corruption-free—against the controversies associated with the previous UPA regime.
Electoral Outlook: Shah dismissed the opposition's strategy, stating that seeking external validation would not help the Congress party return to power, while responding to Gandhi’s earlier summit remarks expressing confidence in defeating the BJP.
Who is Giacomo Filibeck?
Giacomo Filibeck is an Italian politician and longtime strategist within European center-left and socialist political circ-le-s.
Born in Italy in 1978, Filibeck holds a degree in Political Science and a postgraduate degree from INSEAD. He began his political career in youth volunteer movements, eventually representing youth perspectives as an observer during the drafting of the European Constitutional Treaty in the early 2000s.
Before assuming his current role as Secretary General of the PES—one of Europe's major political alliances—he managed international monitoring for the Middle East, Africa, and the Mediterranean within Italy’s Democratic Party (Partito Democratico). He has also been a member of Italy’s National Association of Professional Journalists since 2009.
What is the Bharat Summit 2026?
The Bharat Summit 2026 is an international conference organized by the Indian National Congress in Hyderabad, bringing together global policymakers, political leaders, and delegates to discuss progressive politics and governance.
Why is Giacomo Filibeck in the news in India?
Filibeck drew media and political attention in India after stating at the Bharat Summit 2026 that Indian democracy is under attack, endorsing Rahul Gandhi, and using the political slogan "Vote chor, gaddi chhod."
How did the BJP respond to the remarks at the Bharat Summit?
BJP leaders, led by Home Minister Amit Shah, condemned the statements, accusing the Congress party and Rahul Gandhi of attempting to defame India and Prime Minister Narendra Modi by involving foreign politicians in domestic political debates.
Keywords: Giacomo Filibeck, Bharat Summit 2026, Giacomo Filibeck Rahul Gandhi, Giacomo Filibeck India democracy, Amit Shah on Bharat Summit 2026, Giacomo Filibeck Congress controversy
Hashtags
#GiacomoFilibeck #BharatSummit2026 #RahulGandhi #AmitShah #IndianPolitics #Congress #BJP #Hyderabad



COMMENTS