ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് മുകളിൽ വച്ച് അമേരിക്കയുടെ രണ്ട് അത്യാധുനിക ഡ്രോണുകൾ വെടിവച്ചിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി....
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് മുകളിൽ വച്ച് അമേരിക്കയുടെ രണ്ട് അത്യാധുനിക ഡ്രോണുകൾ വെടിവച്ചിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു. അമേരിക്കൻ സൈന്യത്തിന്റെ നിരീക്ഷണ-ആക്രമണ ഡ്രോണുകളായ എം.ക്യു-9 റീപ്പർ ആണ് തകർത്തതെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.
തദ്ദേശീയമായി വികസിപ്പിച്ചതും പുതുതായി വിന്യസിച്ചതുമായ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഡ്രോണുകൾ തകർത്തതെന്ന് ഐ.ആർ.ജി.സി പ്രസ്താവനയിൽ അറിയിച്ചു. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം തങ്ങൾ വെടിവച്ചിടുന്ന 58-ാമത്തെ എം.ക്യു-9 ഡ്രോണാണിതെന്നും ഇറാൻ സൈന്യം അവകാശപ്പെടുന്നു.
ഒരു എം.ക്യു-9 റീപ്പർ ഡ്രോണിന് ഏകദേശം 30 ദശലക്ഷം ഡോളറിലധികം (ഏകദേശം 250 കോടിയിലധികം ഇന്ത്യൻ രൂപ) വിലവരും. ഇത്തരത്തിലുള്ള ഡ്രോണുകൾ തുടർച്ചയായി തകർക്കപ്പെടുന്നത് അമേരിക്കൻ സൈന്യത്തിന് കനത്ത സാമ്പത്തിക-തന്ത്രപരമായ തിരിച്ചടിയാണ്. അതേസമയം, ഇറാന്റെ അവകാശവാദങ്ങളോട് അമേരിക്കൻ സെൻട്രൽ കമാൻഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹോർമുസ് കടലിടുക്കിലും സമീപ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.
Key Words : Iran , U.S. Drones , Strait of Hormuz

COMMENTS