ടെഹ്റാൻ: അമേരിക്കയുമായുള്ള സംഘർഷത്തിനിടെ 260 വിമാനങ്ങൾ വെടിവച്ചിട്ടതായി റവല്യൂഷനറി ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബ്ബി. എഫ് 35, എ...
ടെഹ്റാൻ: അമേരിക്കയുമായുള്ള സംഘർഷത്തിനിടെ 260 വിമാനങ്ങൾ വെടിവച്ചിട്ടതായി റവല്യൂഷനറി ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബ്ബി. എഫ് 35, എഫ് 16, എഫ് 5, എഫ് 18 യുദ്ധവിമാനങ്ങളും എംക്യു 1, ആർക്യു 4 ഡ്രോണുകളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് വക്താവിനെ ഉദ്ധരിച്ച് മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
യുഎസുമായുള്ള സംഘർഷത്തെ തുടർന്ന് മിസൈൽ, ഡ്രോൺ നിർമാണ കേന്ദ്രങ്ങൾ ഭൂമിക്കടിയിലേക്ക് മാറ്റിയതായി വക്താവ് അവകാശപ്പെട്ടു. ഭൂഗർഭ മിസൈൽ സംഭരണ കേന്ദ്രങ്ങൾക്കും അപ്പുറം, ഭൂമിക്കടിയിൽ ‘മിസൈൽ ഉൽപ്പാദന നഗരങ്ങൾ’ സ്ഥാപിച്ചതായി വക്താവ് പറഞ്ഞു. ‘വീണ്ടും യുദ്ധം ഉണ്ടാവുകയാണെങ്കിൽ ഇറാൻ സേനയുടെ പുതിയ കരുത്തിന് ലോകം സാക്ഷ്യം വഹിക്കും. ഞങ്ങളുടെ ശക്തിയിൽ ശത്രുക്കൾ അദ്ഭുതപ്പെടും’– മൊഹെബ്ബി അവകാശപ്പെട്ടു.
Key Words : Iran, US Iran War

COMMENTS