കൊച്ചി: സ്വകാര്യ ഉച്ചകോടിയിൽ മുഖ്യമന്ത്രി ആദരിക്കാൻ നിശ്ചയിച്ചിരുന്ന വ്യക്തി മുൻപ് സാമ്പത്തിക തട്ടിപ്പു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭ...
കൊച്ചി: സ്വകാര്യ ഉച്ചകോടിയിൽ മുഖ്യമന്ത്രി ആദരിക്കാൻ നിശ്ചയിച്ചിരുന്ന വ്യക്തി മുൻപ് സാമ്പത്തിക തട്ടിപ്പു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പരിപാടിയിൽനിന്ന് മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും പിന്മാറി. അങ്കമാലിയിൽ നടക്കുന്ന 'കേരള ഗ്ലോബൽ ഡിജിറ്റൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ്' എന്ന ഉച്ചകോടിയിൽനിന്നാണ് പിന്മാറ്റം.
സമ്മിറ്റിൽ രണ്ട് വിദേശ പൗരന്മാരോടൊപ്പം ആസിഫ് ഇഖ്ബാൽ എന്നയാളെയും മുഖ്യമന്ത്രി ആദരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ആസിഫ് മുൻപ് ഡൽഹിയിൽ നടന്ന ഒരു സാമ്പത്തിക ഇടപാടു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയത്.
Key Words : Intelligence Report, Chief Minister VD Satheesan

COMMENTS