തിരുവനന്തപുരം : ചെന്നൈയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ 50 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില...
തിരുവനന്തപുരം : ചെന്നൈയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ 50 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ദിണ്ടിഗല്‍ സ്വദേശിയായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ബാലമുരുകനെ പോലീസും ആര്.പി.എഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
ചെന്നൈയിലെ മകന്റെ വീട്ടില്‍ നിന്ന് വിവാഹ ആവശ്യത്തിനായി കൊണ്ടുപോവുകയായിരുന്ന സ്വര്‍ണ്ണമാണ് സേലത്തു നിന്നും ട്രെയിനില്‍ കയറിയ പ്രതി പാലക്കാടിനും തൃശൂരിനും ഇടയിൽ വെച്ച് മോഷ്ടിച്ചത്.
ഇയാളുടെ ഇന്‍സ്റ്റഗ്രാം റീലുകളും 600-ലധികം സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവില്‍ കോയമ്പത്തൂരില്‍ നിന്ന് സ്വര്‍ണം വില്ക്കാന് ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
Key Words : Instagram Influencer, Arrest, Robbery

COMMENTS