കൊച്ചി : എറണാകുളം മഹാരാജാസ് കോളജിൽ മന്ത്രി റോജി എം.ജോണിനെ തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്ത 10 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം. എറണാകുള...
കൊച്ചി : എറണാകുളം മഹാരാജാസ് കോളജിൽ മന്ത്രി റോജി എം.ജോണിനെ തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്ത 10 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കോളജ് യൂണിയൻ ചെയർമാൻ വി.പ്രണീൽ രാജ്, വൈസ് ചെയർപഴ്സൻ നഫീസത്തുൽ മിസ്രിയ, കോളജിലെ വിദ്യാർഥികളായ ബിജോയ് പി.ബി, മുഹമ്മദ് അഫ്രീദ്, അധീന പി., ജോയൽ ബാബു, പൂർവ വിദ്യാർഥികളായ ആശിഷ് എസ്.ആനന്ദ്, നന്ദകുമാർ എച്ച്, അബ്ദുൽ നാസിർ, പി.എ, ലോ കോളജ് വിദ്യാർഥി നവീൻ കെ. എന്നിവരാണ് മുൻകൂർ ജാമ്യഹർജി നൽകിയത്.
കോളജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത ബിരുദദാന ചടങ്ങിനിടെയാണ് കേസിനാസ്പദമായ സംഭവങ്ങൾ ഉണ്ടായത്. കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷൻ വിഷയത്തിൽ മന്ത്രിയോടു ചോദ്യങ്ങൾ ചോദിക്കുക മാത്രമാണു ചെയ്തതെന്നും സമാധാനപരമായ പ്രതിഷേധമാണു നടത്തിയതെന്നും ഹർജിക്കാർ വാദിച്ചു. മന്ത്രി മടങ്ങിയതിനു ശേഷം ബിരുദദാന ചടങ്ങ് യാതൊരു തടസവുമില്ലാതെ തുടർന്നു നടന്നതായും ഹർജിക്കാർ പറഞ്ഞു.
Key Words : Minister Roji M. John, Maharaja's College, Anticipatory Bail, SFI

COMMENTS