തിരുവനന്തപുരം : കോൺഗ്രസിലെ ഗ്രൂപ്പ് പോര് കൂടുതൽ രൂക്ഷമാകുന്നതിനിടെ ഷാഫി പറമ്പിൽ എം പിക്കെതിരെ കടുത്ത വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി....
തിരുവനന്തപുരം : കോൺഗ്രസിലെ ഗ്രൂപ്പ് പോര് കൂടുതൽ രൂക്ഷമാകുന്നതിനിടെ ഷാഫി പറമ്പിൽ എം പിക്കെതിരെ കടുത്ത വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി.
ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനാണെങ്കിൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണെന്ന് ഉണ്ണിത്താൻ പരിഹസിച്ചു. ഷാഫി പറമ്പിലിനെ പരസ്യ സംവാദത്തിനും അദ്ദേഹം വെല്ലുവിളിച്ചു.
ഉമ്മൻചാണ്ടിക്കെതിരെ സോളാർ കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നപ്പോൾ അദ്ദേഹത്തെ പ്രതിരോധിക്കാൻ മുന്നോട്ടു വരാത്തവരാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്നതെന്ന് ഉണ്ണിത്താൻ കുറ്റപ്പെടുത്തി. അന്ന് ഉമ്മൻചാണ്ടിക്കൊപ്പം ഉറച്ചുനിന്നത് താനും ടി സിദ്ദിഖുമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഉമ്മൻചാണ്ടി നിർദേശിച്ച വ്യക്തിയെ ഒഴിവാക്കിയാണ് മറ്റൊരാളെ നിയമിച്ചതെന്നും ഉണ്ണിത്താൻ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും പേരെടുത്ത് പറയാതെ വിമർശനമുന്നയിച്ചു.
തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ ആസൂത്രിതമാണെന്നും അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു. ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പല നേതാക്കളുടെയും മുഖംമൂടി വലിച്ചുകീറുമെന്നും മുന്നറിയിപ്പ് നൽകി.
സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനമില്ലായ്മ ചൂണ്ടിക്കാട്ടി എ ഗ്രൂപ്പ് നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകിയതിന് പിന്നാലെയാണ് നേതാക്കൾ തമ്മിലുള്ള പരസ്യപ്പോര് ശക്തമായത്.
Key Words : Shafi Parambil, Rajmohan Unnithan

COMMENTS