ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന പാനീയമാണ് ഗ്രീന്‍ ടീ. ക്യാന്‍സര്‍ പ്രതിരോധത്തില്‍ ഗ്രീന്‍ ടീ വഹിച്ചേക്കാവുന്ന പങ്കിന് ഒരു കാരണം അതിലടങ്ങിയിര...
ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന പാനീയമാണ് ഗ്രീന്‍ ടീ. ക്യാന്‍സര്‍ പ്രതിരോധത്തില്‍ ഗ്രീന്‍ ടീ വഹിച്ചേക്കാവുന്ന പങ്കിന് ഒരു കാരണം അതിലടങ്ങിയിരിക്കുന്ന 'കാറ്റെച്ചിനുകള്‍' ആണ്. ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള സസ്യ സംയുക്തങ്ങളാണിവ. ഇതില്‍ 'എപ്പിഗാലോകാറ്റെച്ചിന് ഗാലേറ്റ്' എന്ന പ്രത്യേക തരം കാറ്റെച്ചിന്‍, കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസ്സില്‍ നിന്നും കേടുപാടുകളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിച്ചേക്കാം.
ഡിഎന്‍എയ്ക്കുണ്ടാകുന്ന കേടുപാടുകള്‍ ക്യാന്‍സര്‍ വികാസത്തിന് കാരണമായേക്കാം എന്നതിനാല്‍, കാലക്രമേണ കോശങ്ങളെ സംരക്ഷിക്കാന്‍ ഗ്രീന്‍ ടീയിലെ ആന്റിഓക്സിഡന്റുകള്‍ സഹായിച്ചേക്കാം. മധുരം ചേര്‍ത്ത ഐസ് ടീ, ജ്യൂസുകള്‍, പ്രത്യേകതരം കോഫി പാനീയങ്ങള്‍ എന്നിവയ്ക്ക് പകരമായി ഗ്രീന്‍ ടീ ഉപയോഗിക്കാവുന്നതാണ്.
അമിതഭാരം എന്‍ഡോമെട്രിയല്‍, ആമാശയം, വൃക്ക, പാന്‍ക്രിയാസ്, സ്തനം, തൈറോയ്ഡ് എന്നിവയുള്‍പ്പെടെ 13 തരം ക്യാന്‍സറുകള്‍ ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.
Key Words : Green Tea

COMMENTS