കൊച്ചി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് നെടുമ്പാശ്ശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള...
കൊച്ചി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് നെടുമ്പാശ്ശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. വെള്ളിയാഴ്ച രാവിലെ 10.41-ന് പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് രാഷ്ട്രപതി കൊച്ചിയിലെത്തിയത്.
കേരള ഗവർണർ ഓം പ്രകാശ് മാഥൂർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, എം.പിമാരായ ബെന്നി ബെഹനാൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എം.എൽ.എ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ, ദക്ഷിണ നാവിക കമാൻഡ് റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ, എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം രാഷ്ട്രപതി കാലടി ശ്രീ ശങ്കരാചാര്യ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്ന് തൃശ്ശൂർ വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്ര ദർശനത്തിലും പങ്കെടുക്കും. ശനിയാഴ്ച കണ്ണൂർ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിലും രാഷ്ട്രപതി സംബന്ധിക്കും.
Key Words : President Droupadi Murmu

COMMENTS