Gold theft in Thiruvananthapuram
തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ സ്വര്‍ണ്ണകവര്‍ച്ച. തിരുവനന്തപുരം ചാലയിലെ വൈഷ്ണവി ജൂവലറി ഉടമയില്‍ നിന്ന് ഇന്നലെ രാത്രിയാണ് ബൈക്കിലെത്തിയ മോഷ്ടാക്കള്‍ സ്വര്‍ണ്ണം കവര്‍ന്നത്. രണ്ടു കിലോയോളം സ്വര്‍ണ്ണം നഷ്ടപ്പെട്ടതായാണ് വിവരം.
ഇന്നലെ രാത്രി പത്തു മണിയോടെ ജൂവലറി ഉടമയായ മഹാരാഷ്ട്ര സ്വദേശി നന്ദകുമാര്‍ ജൂവലറിയില്‍ നിന്ന് സ്വര്‍ണ്ണവുമായി ബുള്ളറ്റില്‍ വീട്ടിലേക്ക് പോകുമ്പോള്‍ മറ്റൊരു ബൈക്കിലെത്തിയ രണ്ടുപേര്‍ കയ്യില്‍ നിന്ന് സ്വര്‍ണ്ണം തട്ടിപ്പറിക്കുകയായിരുന്നെന്നാണ് പരാതി.
ജൂവലറിയില്‍ നിന്ന് അധികം അകലെയല്ലാത്ത സ്ഥലത്തുവച്ചാണ് മോഷണം നടന്നിരിക്കുന്നത്. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Gold theft, Thiruvananthapuram, Police, Chalai


COMMENTS