Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. സ്വര്‍ണ്ണം ഗ്രാമിന് 255 രൂപയുടെയും പവന് 2040 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 12,215 രൂപയും പവന് 97,720 രൂപയുമായി. ഇതോടെ ഈ ആഴ്ച മാത്രം 3200 രൂപയുടെ കുറവാണ് സ്വര്ണ്ണത്തിനുണ്ടായിരിക്കുന്നത്.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 205 രൂപ കുറഞ്ഞ് 10,000 രൂപയായി. 14 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 7825 രൂപയും 9 കാരറ്റിന് 5045 രൂപയുമായി. വെള്ളിവിലയിലും നേരിയ ഇടിവുണ്ടായി. വെള്ളി ഗ്രാമിന് 5 രൂപ കുറഞ്ഞ് 185 രൂപയായി.
Keywords: Gold rate, Today, Decrease, Kerala


COMMENTS