Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില രണ്ടാം ദിവസവും കുതിക്കുന്നു. ഇന്ന് ഗ്രാമിന് 115 രൂപയുടെയും പവന് 920 രൂപയുടെയും വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 11,715 രൂപയും പവന് 93,720 രൂപയുമായി. ഇതോടെ അടുത്ത രണ്ടു ദിവസങ്ങളിലായി പവന് 2000 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 90 രൂപ വര്‍ദ്ധിച്ച് 9585 രൂപയായി. 14 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 7505 രൂപയും 9 കാരറ്റ് ഗ്രാമിന് 4845 രൂപയുമായി. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 175 രൂപയാണുള്ളത്.
Keywords: Gold rate, Today, Increase, Kerala


COMMENTS