തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് കേസിൽ അന്വേഷണം വേഗത്തിലാക്കി സർക്...
തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് കേസിൽ അന്വേഷണം വേഗത്തിലാക്കി സർക്കാർ. കേസിൽ അന്വേഷണം നടത്താനുള്ള സർക്കാർ ഉത്തരവ് ഇന്നിറങ്ങും.
പ്രതിപ്പട്ടികയിലേക്ക് കൂടുതൽ പേരുണ്ടാകുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാനുള്ള സർക്കാർ അനുമതി ഉത്തരവ് പുറത്തിറങ്ങിയാൽ പ്രത്യേക അന്വേഷണസംഘം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകും.
അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറി സത്യവാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി തുടങ്ങിയവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടാകും റിപ്പോർട്ട് സമർപ്പിക്കുക.
Key Words : Messi's Kerala Visit, Controversy

COMMENTS