തിരുവനന്തപുരം : സത്യസായി ബാബയുടെ അനുയായികൾ സമൂഹത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരിതമനുഭവിക്കുന്നവർക്ക് കണ്ണീരൊപ്പുകയും ദുരി...
തിരുവനന്തപുരം : സത്യസായി ബാബയുടെ അനുയായികൾ സമൂഹത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരിതമനുഭവിക്കുന്നവർക്ക് കണ്ണീരൊപ്പുകയും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരുകയും ചെയ്യുന്നതാണ് യഥാർത്ഥ ഭക്തിയെന്ന് സത്യസായി ബാബയുടെ അനുയായികൾ തെളിയിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു
മനുഷ്യസ്നേഹവും കാരുണ്യവും സേവനമനോഭാവവുമാണ് ആത്മീയതയുടെ യഥാർത്ഥ അടിത്തറ. സമൂഹത്തിലെ പിന്നാക്കം നിൽക്കുന്നവരെയും സഹായം ആവശ്യമുള്ളവരെയും ചേർത്തുപിടിക്കുന്ന പ്രവർത്തനങ്ങൾ ഏറെ വിലപ്പെട്ടതാണെന്നും സതീശൻ പറഞ്ഞു.
ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന സത്യസായി ബാബയുടെ 101-ാം ജന്മവാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിലാണ് വി ഡി ഇക്കാര്യം പറഞ്ഞത്. കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രശാന്തി നിലയത്തിലെത്തിയ മുഖ്യമന്ത്രി സത്യസായി ബാബയുടെ മഹാസമാധിയിൽ പുഷ്പാർച്ചനയും നടത്തി. സത്യസായി ബാബയുടെ അനുഗ്രഹമാണ് തന്നെ പുട്ടപർത്തിയിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Key Words : Sathya Sai Baba , VD Satheesan

COMMENTS