Earthquake rocks Los Angeles; flight aborts landing and climbs back into the sky; tense moments mid-air
Earthquake rocks Los Angeles; flight aborts landing and climbs back into the sky; tense moments mid-air
ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (LAX) ലാൻഡിങ്ങിന് തൊട്ടുമുൻപ് ഭൂചലനം അനുഭവപ്പെട്ടതിനെത്തുടർന്ന് യാത്രാവിമാനം അവസാന നിമിഷം ലാൻഡിങ് ഉപേക്ഷിച്ച് വീണ്ടും ആകാശത്തേക്ക് പറന്നുയർന്നു.
ശനിയാഴ്ച രാവിലെ 9.30 ന് തെക്കൻ കാലിഫോർണിയയിലുണ്ടായ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വിമാനത്താവളത്തെയും യാത്രക്കാരെയും പരിഭ്രാന്തിയിലാക്കിയത്.
കൻസാസ് സിറ്റിയിൽ നിന്ന് എത്തിയ ഡെൽറ്റ എയർലൈൻസിന്റെ (Delta 1972) എയർബസ് A319 വിമാനമാണ് വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് ഒഴിവായത്.
വിമാനം റൺവേയെ ലക്ഷ്യമാക്കി താഴ്ന്നിറങ്ങുന്നതിനിടെയാണ് ശക്തമായ ഭൂചലനമുണ്ടായത്. വിമാനത്താവളത്തിലെ ലൈവ് സ്ട്രീമിങ് ക്യാമറകൾ പോലും ശക്തമായി കുലുങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അവസാന നിമിഷത്തെ നിർദ്ദേശം
ഭൂചലനം തിരിച്ചറിഞ്ഞ ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോൾ (ATC) ടവറിൽ നിന്ന് പൈലറ്റുമാർക്ക് അടിയന്തര നിർദ്ദേശം ലഭിച്ചു:"ഡെൽറ്റ 1972, ഗോ എറൗണ്ട് (മുകളിലേക്ക് ഉയരുക). ഇവിടെ വലിയൊരു ഭൂചലനം ഉണ്ടായിരിക്കുകയാണ്". നിർദ്ദേശം ലഭിച്ച നിമിഷം തന്നെ പൈലറ്റുമാർ ലാൻഡിങ് ഉപേക്ഷിച്ച് വിമാനം വീണ്ടും ഉയരങ്ങളിലേക്ക് പറത്തുകയായിരുന്നു.
ഭൂചലനത്തെത്തുടർന്ന് റൺവേയ്ക്ക് വിള്ളലുകളോ മറ്റ് തകരാറുകളോ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമായതിനാലാണ് വിമാനത്തിന് ഇറങ്ങാൻ അനുമതി നിഷേധിച്ചത്. തുടർന്ന് സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം, ഒരു മണിക്കൂറും 13 മിനിറ്റും വൈകിയാണ് വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയത്.
വിമാനത്താവളത്തിലും പരിസരത്തും പരിഭ്രാന്തി
മാൻഹട്ടൻ ബീച്ചിന് 5 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ പത്ത് വർഷത്തിനിടെ ലോസ് ഏഞ്ചൽസ് മേഖലയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്. പ്രധാന ഭൂചലനത്തിന് പിന്നാലെ നാൽപ്പതിലധികം തുടർചലനങ്ങളും രേഖപ്പെടുത്തി.
ഭൂചലനത്തിന്റെ ആഘാതത്തിൽ ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിലെ ടെർമിനലുകളിലെ ജനൽ ചില്ലുകൾ തകരുകയും സീലിംഗ് ടൈലുകൾ അടർന്നുവീഴുകയും ചെയ്തു. ഇതോടെ പരിഭ്രാന്തരായ യാത്രക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിമാറി. മേഖലയിൽ മറ്റ് വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
News in English :
Los Angeles: A passenger aircraft aborted its landing at the very last minute and climbed back into the sky after an earthquake struck just moments before it was due to touch down at the Los Angeles International Airport (LAX) in the United States.
The 5.0-magnitude earthquake on the Richter scale, which hit Southern California at 9:30 AM on Saturday, sent the airport and passengers into a state of panic. A Delta Air Lines Airbus A319 (Delta 1972) arriving from Kansas City narrowly escaped a major disaster.
The strong tremors occurred just as the aircraft was descending towards the runway. Footage has emerged showing even the airport's live-streaming cameras shaking violently.
Last-minute instruction
As soon as the earthquake was detected, the pilots received an urgent instruction from the Air Traffic Control (ATC) tower: "Delta 1972, go around. We just had a big earthquake." The moment they received the directive, the pilots aborted the landing and pulled the aircraft back up into the air.
Permission to land was withheld as it was necessary to inspect the runway for cracks or other structural damage caused by the quake. Following the completion of safety checks, the flight landed safely after a delay of one hour and 13 minutes.
Panic at the airport and surrounding areas
The epicentre of the earthquake was located 5 kilometres southwest of Manhattan Beach. This is the strongest earthquake to hit the Los Angeles region in the past ten years, with more than forty aftershocks recorded following the main tremor.
Due to the impact of the quake, window panes shattered and ceiling tiles fell off at the Los Angeles airport terminals, prompting panicked passengers to rush to safer areas. No other major property damage or casualties have been reported in the region, and authorities confirmed that no tsunami warning has been issued.
.


COMMENTS