ചെന്നൈ: പ്രമുഖ ഗ്രാനൈറ്റ് വ്യവസായിയും നിരവധി പോക്സോ കേസുകളിലെ പ്രതിയുമായ 'ജെം ഗ്രാനൈറ്റ്സ്' ഉടമ ആർ. വീരമണിയുടെ വീട്ടുപരിസരത്ത് കുട്ട...
ചെന്നൈ: പ്രമുഖ ഗ്രാനൈറ്റ് വ്യവസായിയും നിരവധി പോക്സോ കേസുകളിലെ പ്രതിയുമായ 'ജെം ഗ്രാനൈറ്റ്സ്' ഉടമ ആർ. വീരമണിയുടെ വീട്ടുപരിസരത്ത് കുട്ടികളെ കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഇയാളുടെ ഡ്രൈവർ. പീഡനത്തിനിരയായ കുട്ടികളെ വീരമണിയുടെ മുന്നിലെത്തിച്ചതിൽ പ്രധാന പങ്കുവഹിച്ച ഡ്രൈവറാണ് പോലീസ് കസ്റ്റഡിയിലിരിക്കെ ഈ നിർണ്ണായക മൊഴി നൽകിയത്. വീരമണിയുടെ വീട് പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ ശ്മശാനമാണെന്നായിരുന്നു ഡ്രൈവറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം ചെന്നൈ റോയപ്പേട്ടയിലെ വീരമണിയുടെ വസതിയിൽ വ്യാപകമായ തിരച്ചിൽ നടത്തി. കനത്ത പോലീസ് സുരക്ഷയിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വീടിന്റെ പിൻഭാഗത്തും വളപ്പിലുമായി പത്തടിയോളം താഴ്ചയിൽ കുഴിച്ചു പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഫോറൻസിക് വിദഗ്ധരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഏഴോളം പോക്സോ കേസുകളാണ് നിലവിൽ ആർ. വീരമണിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Key Words : Veeramani, POCSO Case, Police

COMMENTS