കൊച്ചി : കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ച സ്വച്ഛ് സർവേക്ഷൻ 2025-26 പുരസ്കാരങ്ങളില് കേരളത്തിന് ഇരട്ടിത്തിളക്കം. രാജ്യത്തെ ഏറ്റവു...
കൊച്ചി : കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ച സ്വച്ഛ് സർവേക്ഷൻ 2025-26 പുരസ്കാരങ്ങളില് കേരളത്തിന് ഇരട്ടിത്തിളക്കം. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള തീരദേശ നഗരങ്ങളുടെ പട്ടികയില്‍ ആലപ്പുഴ ദേശീയതലത്തില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഒഡിഷയിലെ പുരി ഒന്നാം സ്ഥാനം നേടിയപ്പോള്‍, മഹാരാഷ്ട്രയിലെ രത്നഗിരിയാണ് മൂന്നാം സ്ഥാനത്തെത്തിയത്. വിനോദസഞ്ചാരത്തിനും കായല്‍-കടല്‍ തീരങ്ങള്‍ക്കും പേരുകേട്ട ആലപ്പുഴയ്ക്ക് ലഭിച്ച ഈ ദേശീയ അംഗീകാരം ജില്ലയ്ക്ക് വലിയ അഭിമാനമായി.
സ്വച്ഛ് സർവേക്ഷന്റെ പത്താം പതിപ്പില്‍ ആദ്യമായാണ് തീരദേശ നഗരങ്ങള്‍ക്കായി പ്രത്യേക വിഭാഗം ഏർപ്പെടുത്തിയത്. 50,000 മുതല്‍ മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളെയാണ് ഈ വിഭാഗത്തില്‍ പരിഗണിച്ചത്.
തീരദേശ ശുചിത്വം, മാലിന്യസംസ്കരണം, പൊതുസ്ഥലങ്ങളുടെ പരിപാലനം, ഉറവിടത്തിലെ മാലിന്യ ശേഖരണം, ശാസ്ത്രീയ സംസ്കരണം, പൊതുജന പങ്കാളിത്തം ഉള്‍പ്പെടെ 43 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Key Words : Kerala, Union Ministry of Housing and Urban Affairs, Swachh Survekshan Awards

COMMENTS