കൊച്ചി : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ ബി ജെ പി അനുഭാവിയായി ചിത്രീകരിക്കുന്നതിനെതിരെ മന്ത്രി ഷിബു ബേബി ജോൺ...
കൊച്ചി : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ ബി ജെ പി അനുഭാവിയായി ചിത്രീകരിക്കുന്നതിനെതിരെ മന്ത്രി ഷിബു ബേബി ജോൺ. സിസ തോമസിന്റെ കുടുംബത്തിന് ശക്തമായ കോൺഗ്രസ് രാഷ്ട്രീയ പാരമ്പര്യമാണുള്ളതെന്നും അവരെ ബി ജെ പിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
സിസ തോമസിന്റെ ഭർത്താവ് തന്റെ സഹപാഠിയാണെന്നും കുടുംബത്തെ വ്യക്തിപരമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ആർ എസ് പി യോഗത്തിൽ സംസാരിക്കുകയായിരുന്നു ഷിബു ബേബി ജോൺ.
അതേസമയം, യു ഡി എഫ് സർക്കാരിന്റെ ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതിലും മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. യു ഡി എഫിനെ അധികാരത്തിലെത്തിക്കുന്നതിൽ ആർ എസ് പി നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ആ സംഭാവന അവഗണിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാർട്ടി സെക്രട്ടറിയും മന്ത്രിയുമായി പ്രവർത്തിക്കുമ്പോൾ സഹപ്രവർത്തകരുടെ മുന്നിൽ ചിലപ്പോൾ കുറ്റബോധം തോന്നുന്നുണ്ടെന്നും താൻ മാത്രം മന്ത്രിയായാൽ മതിയോ എന്ന ചോദ്യം പാർട്ടി പ്രവർത്തകരിൽനിന്ന് ഉയരുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും മുന്നണിയിൽ ഒരിക്കലും അമിതമായ അവകാശവാദങ്ങൾ ഉന്നയിക്കാത്ത ആർ എസ് പിക്ക് അർഹമായ പരിഗണനയും മാന്യതയും യു ഡി എഫ് നേതൃത്വം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
Key Words : Cisa Thomas, BJP, Congress, Shibu Baby John

COMMENTS