തിരുവനന്തപുരം : സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 5 ലക്ഷം രൂപ പിഴ...
തിരുവനന്തപുരം : സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസിലെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളുടെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരാണ് കുറ്റക്കാർ.
ഇതില്‍ രണ്ടും മൂന്നും പ്രതികള്‍ സഹോദരന്മാരാണ്. സംശയത്തിന്റെ ആനുകൂല്യത്തിൽ നാല് മുതൽ 20 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ക്രൂരമായ കൊലപാതകമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
പ്രതികൾ 5 വർഷവും നാല് മാസവും ശിക്ഷ അനുഭവിച്ച ശേഷമാണ് ജീവപര്യന്തം ആരംഭിക്കുന്നത്. ഐപിസി 447 വകുപ്പ് പ്രകാരം വീട്ടിൽ അതിക്രമിച്ച് കയറിയതിന് മൂന്ന് മാസം തടവ് ശിക്ഷയും അമ്മയെ ആക്രമിച്ചതിന് 1 വർഷവും തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
ഭാര്യ, അമ്മ എന്നിവരെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയതിന് 1 മാസവും ആയുധം കൊണ്ട് ആക്രമിച്ചതിന് 4 വർഷവും കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവുമാണ് വിധിച്ചത്. 15 ലക്ഷം രൂപയാണ് മൂന്ന് പേരുമായി പിഴ നൽകേണ്ടത്. ഈ പിഴത്തുക ധനരാജിൻ്റെ കുടുംബത്തിന് നൽകും.
വിധിയിൽ സമ്പൂർണ തൃപ്തരെന്ന് പ്രോസിക്യൂട്ടർ ശ്രീധരൻ പ്രതികരിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസ് ആണെന്ന് കോടതി കണ്ടെത്തിയിട്ടില്ലെന്നും പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പറഞ്ഞു.
Key Words : Dhanraj Murder Case, Life Imprisonment

COMMENTS