ന്യൂഡൽഹി: ആഗ്രയിലെ താജ്മഹലും ഡൽഹിയിലെ നിസാമുദ്ദീൻ ദർഗയും സന്ദർശിക്കാൻ അനുമതി തേടിയ പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മസൂദ് മാലിക...
ന്യൂഡൽഹി: ആഗ്രയിലെ താജ്മഹലും ഡൽഹിയിലെ നിസാമുദ്ദീൻ ദർഗയും സന്ദർശിക്കാൻ അനുമതി തേടിയ പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മസൂദ് മാലിക്കിന്റെ ആവശ്യം കേന്ദ്ര സർക്കാർ നിഷേധിച്ചു. ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ (SCO) യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.
ബഹുമുഖ സമ്മേളനത്തിൽ പങ്കെടുക്കാൻ മാത്രമുള്ള പ്രത്യേക വിസയാണ് പാക് മന്ത്രിക്ക് അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഔദ്യോഗിക പരിപാടിക്ക് പുറത്തുള്ള മറ്റ് സന്ദർശനങ്ങൾക്കോ യാത്രകൾക്കോ അനുമതി നൽകാനാവില്ലെന്നും, സുരക്ഷാ കാരണങ്ങളും നിലവിലെ നയതന്ത്ര സാഹചര്യങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അധികൃതർ അറിയിച്ചു. ഇതോടെ അദ്ദേഹത്തിന്റെ സന്ദർശനം ഡൽഹിയിലെ സമ്മേളന വേദിയിൽ മാത്രമായി ഒതുങ്ങും.
നവംബർ 20 മുതൽ 22 വരെ ഡൽഹിയിലെ പുരാന കിലയിൽ നടക്കുന്ന ആദ്യ എസ്.സി.ഒ സിവിൽ ഡയലോഗ് ഫോറത്തിൽ പാകിസ്ഥാനെ പ്രതിനിധീകരിക്കാനാണ് മുസാദിക് മാലിക് എത്തിയത്. 2023-ൽ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഗോവയിലെത്തിയതിന് ശേഷവും, 2025-ലെ പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷവും ഒരു പാകിസ്ഥാൻ മന്ത്രി ഇന്ത്യയിലെത്തുന്നത് ഇതാദ്യമായാണ്.
Key Words : Taj Mahal , Pakistani minister

COMMENTS