C.V Dhanraj murder case verdict
തളിപ്പറമ്പ്: സി.പി.എം നേതാവ് സി.വി ധനരാജ് കൊലക്കേസില്‍ ആദ്യ മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. 20 ബി.ജെ.പി പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. അതില്‍ നാലു മുതല്‍ 20 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. കേസിലെ ആദ്യമൂന്നു പ്രതികളായ ടി.പി ബിജു, എം വൈശാഖ്, എം.വിപിന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
പത്തു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. 2016 ജൂലായ് 11 ന് രാത്രി പത്തോടെയാണ് ധനരാജിനെ ഒരു സംഘം ആളുകള്‍ വീടിനു മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. പയ്യന്നൂര്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്നു സി.വി ധനരാജ്.
അതേസമയം അടുത്തിടെ ധനരാജ് രക്തസാക്ഷി ഫണ്ടില്‍ വന്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി സി.പി.എം നേതാവായിരുന്ന വി.കുഞ്ഞികൃഷ്ണന് പാര്‍ട്ടി വിട്ടത് വന്‍ വിവാദമായിരുന്നു. കുഞ്ഞികൃഷ്ണന് പിന്നീട് പയ്യന്നൂരില്‍ സി.പി.എമ്മിനെ തോല്പിച്ച് നിയമസഭാംഗമായി.
Keywords: CPM, C.V Dhanraj, Murder, verdict


COMMENTS