ന്യൂഡൽഹി: രാജ്യത്തെ പാചക വാതക വില വീണ്ടും വർധിപ്പിച്ചു. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറുകളുടെ വില 10 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സി...
ന്യൂഡൽഹി: രാജ്യത്തെ പാചക വാതക വില വീണ്ടും വർധിപ്പിച്ചു. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറുകളുടെ വില 10 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2820 രൂപയാണ് ഡൽഹിയിൽ നൽകേണ്ടത്. കൊച്ചിയിൽ 2840 രൂപയും നൽകണം. ഈ വർഷത്തിന്റെ തുടക്കത്തിൽ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1698 രൂപയായിരുന്നു വില.
പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നാണ് വിലക്കയറ്റം. തുടർച്ചയായ മൂന്നാമത്തെ മാസമാണ് വാണിജ്യ സിലിണ്ടർ വില വർധിക്കുന്നത്. സെപ്റ്റംബറിൽ 9.50 രൂപയും ഒക്ടോബറിൽ 62.50 രൂപയുമാണ് വർധിച്ചത്. വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചത് ഹോട്ടലുകൾ അടക്കമുള്ള വ്യവസായങ്ങള്‍ക്ക് തിരിച്ചടിയാണ്. ഹോട്ടൽ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. പ്രവർത്തന ചെലവ് കൂടും.
Key Words : Cooking Gas,

COMMENTS