തിരുവനന്തപുരം: ഡോക്ടറില്‍ നിന്നും പത്തു ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം ഡി സി സി സെക്രട്ടറി സുഹൈല്‍ ഷാജഹാന് അറസ്റ്റില്‍. സാമ്...
തിരുവനന്തപുരം: ഡോക്ടറില്‍ നിന്നും പത്തു ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം ഡി സി സി സെക്രട്ടറി സുഹൈല്‍ ഷാജഹാന് അറസ്റ്റില്‍.
സാമ്പത്തിക തട്ടിപ്പ് കേസില്‍ പേട്ട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ആശുപത്രിക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് സുഹൈലിനെതിരെയുള്ള പ്രധാന പരാതി. എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികൂടിയാണ് സുഹൈല്‍ ഷാജഹാന്.
നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ചില ചികിത്സാ സംബന്ധമായ വീഡിയോകള്‍ സുഹൈല്‍ ഷാജഹാന് ലഭിക്കുകയുണ്ടായി. ആശുപത്രിയിലെ ജീവനക്കാരന് നല്‍കിയതാണ് ഈ ദൃശ്യങ്ങള്‍ എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ആശുപത്രിക്ക് എതിരെ നവമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിന്റെ ഉടമയായ ഡോക്ടറില്‍ നിന്നും പലതവണയായി പത്തു ലക്ഷം രൂപ സുഹൈല്‍ തട്ടിയെടുക്കുകയുണ്ടായി.
നിരന്തരമായ ഭീഷണിയെ തുടര്‍ന്ന് ഡോക്ടര്‍ പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പണം നല്‍കാമെന്ന് പറഞ്ഞ് ഇയാളെ വിളിച്ചു വരുത്തുകയായിരുന്നു. പണം വാങ്ങി മടങ്ങുന്നതിനിടയിലാണ് പൊലീസ് സംഘം സുഹൈല്‍ ഷാജഹാനെ കസ്റ്റഡിയില്‍ എടുത്തത്.
Key Words : Complaint , Thiruvananthapuram DCC Secretary, Arrest

COMMENTS