Chinese Female Spy Who Snared Chip Giant Nvidia: Shocking Details of Chinese Espionage Operation That Shook America
എം രാഖി
വാഷിംഗ്ടണ്‍: ചൈനീസ് ഇന്റലിജന്‍സ് ഓപ്പറേഷനെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ, എന്‍വിഡിയ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജെന്സന് ഹുവാങ്, ആലീസ് ഹുവാങ് (ഹുവാങ് ലെ എന്നും അറിയപ്പെടുന്നു) എന്ന വനിതയുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നതായി സമ്മതിച്ചത് ടെക് ലോകത്ത് വന്‍ ഭൂകമ്പം സൃഷ്ടിച്ചിരിക്കുകയാണ്.
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൗഡ് കമ്പ്യൂട്ട് പ്രൊവൈഡറായ 'മെഗാസ്പീഡ്' മുന്‍ ഉന്നത ഉദ്യോഗസ്ഥയാണ് ആലീസ് ഹുവാങ്. ചൈനയ്ക്കു വേണ്ടി വിദേശ രഹസ്യാന്വേഷണ ഏജന്റായി ആലീസ് പ്രവര്‍ത്തിച്ചിരുന്നു എന്ന ആരോപണത്തില്‍ എന്‍വിഡിയ ബോര്‍ഡ് സ്വതന്ത്ര അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.
2026 നവംബര്‍ 8-ന് എന്‍വിഡിയ ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ 63-കാരനായ സിഇഒ തന്റെ പ്രവൃത്തികളില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ്. 'ഞാന്‍ എന്റെ ഭാര്യയോട് അവിശ്വസ്തത കാണിച്ചു. എന്റെ പ്രവൃത്തികള്‍ അവരെയും ഞങ്ങളുടെ മക്കളെയും വേദനിപ്പിച്ചു. ഞാന്‍ ചെയ്തതിന് യാതൊരു ന്യായീകരണവുമില്ല. ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു,' എന്ന് എഴുതിയ ഹുവാങ്, സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും എന്‍വിഡിയയെ സംരക്ഷിക്കുന്നതിനും അമേരിക്കന്‍ ദേശീയ സുരക്ഷയെ പിന്തുണയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധനാണെന്നും കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിംഗപ്പൂര്‍ പൗരത്വമുള്ള ചൈനീസ് വ്യവസായിയും നിര്‍മ്മിത ബുദ്ധി ഇന്‍ഫ്രാസ്ട്രക്ചര്‍ എക്സിക്യൂട്ടീവുമാണ് ആലീസ് ഹുവാങ്. എന്‍വിഡിയ സി.ഇ.ഒ ജെന്സന് ഹുവാങ്ങുമായി (ഇവരുമായി രക്തബന്ധമില്ല) ബന്ധപ്പെട്ട ചാരപ്പണി ആരോപണങ്ങളില്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇവരുടെ പേര് വെളിപ്പെടുത്തിയതോടെയാണ് ആലീസ് ആഗോള ശ്രദ്ധ നേടിയത്. എന്‍വിഡിയയുടെ നേതൃത്വത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനും ചൈനയിലേക്കുള്ള അത്യാധുനിക എഐ ചിപ്പുകളുടെ വിതരണത്തെ സ്വാധീനിക്കുന്നതിനുമായി ചൈനയുടെ മിനിസ്ട്രി ഒഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഇവരെ റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഹുനാന്‍ ടിവി, സിസിടിവി തുടങ്ങിയ ചൈനീസ് സര്‍ക്കാര്‍ മാധ്യമ ശൃംഖലകളില്‍ മുന്‍ ടിവി ജേണലിസ്റ്റായി പ്രവര്‍ത്തിച്ചതായി ചൈനീസ് ഫിനാന്‍ഷ്യല്‍ ഡാറ്റാബേസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പിന്നീട് പ്രൈവറ്റ് ബാങ്കിംഗ്, ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് മേഖലകളിലേക്ക് തിരിഞ്ഞ ഇവര്‍ എച്ച്എസ്ബിസി, ഷാങ്ഹായ് ഹെക്സി ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട് വിവിധ തസ്തികകള്‍ വഹിച്ചു.
2023 മാര്‍ച്ച് മാസം സിംഗപ്പൂര്‍ ആസ്ഥാനമായുള്ള നിയോക്ലൗഡ് സ്ഥാപനമായ മെഗാസ്പീഡില് മാനേജിംഗ് ഡയറക്ടറായി ചേര്‍ന്നു. ആഗ്നേയ ഏഷ്യയിലെ എന്‍വിഡിയയുടെ ഏറ്റവും വലിയ ക്ലൗഡ് പങ്കാളികളിലൊന്നായി വളര്‍ന്ന മെഗാസ്പീഡ്, 2024 നും 2026 നും ഇടയില്‍ ഏകദേശം 4.8 ബില്യണ്‍ ഡോളറിന്റെ എന്‍വിഡിയ എഐ ഹാര്ഡ്വെയറുകള് വാങ്ങുകയുണ്ടായി.
അമേരിക്കന്‍ ഇന്റലിജന്‍സ് നിരീക്ഷണം
ബീജിംഗിന്റെ മിനിസ്ട്രി ഒഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആലീസ് ഹുവാങ്ങിനെ ഇലക്ട്രോണിക് നിരീക്ഷണത്തിന് വിധേയയാക്കി.
ഇവര്‍ എന്‍വിഡിയ സി.ഇ.ഒ ജെന്സന് ഹുവാങ്ങുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി ഇന്റലിജന്‍സ് വിവരങ്ങളിലൂടെ പുറത്തുവന്നു.
2024 മധ്യത്തോടെ തായ്പേയിയില് നടന്ന ഉന്നതതല വ്യവസായ സമ്മേളനങ്ങളിലും അത്താഴവിരുന്നുകളിലും ജെന്സന് ഹുവാങ്ങിനൊപ്പം ആലീസ് പരസ്യമായി പങ്കെടുത്തിരുന്നു.
2026 നവംബറില്‍, വിവാഹേതര ബന്ധമുണ്ടായിരുന്നതായി ജെന്സന് ഹുവാങ് സമ്മതിക്കുകയും, കമ്പനി ബോര്‍ഡിന്റെ സ്വതന്ത്ര അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ എന്‍വിഡിയ ജീവനക്കാരോടും സ്വന്തം കുടുംബത്തോടും പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്യുകയായിരുന്നു.
സ്വാധീനവും സംഭരണ പരിശോധനയും
മെഗാസ്പീഡിനായി നിയന്ത്രണങ്ങളുള്ളതോ ഉയര്‍ന്ന തരം ഉള്ളതോ ആയ എന്‍വിഡിയ എഐ ഹാര്ഡ്വെയറുകള് വന്‍തോതില്‍ വാങ്ങുന്നതിനും ചൈനീസ് മാര്‍ക്കറ്റുകളിലേക്ക് വഴിവിട്ട പ്രവേശനം നടത്തുന്നതിനും ഈ ബന്ധം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥരും യു.എസ് അധികൃതരും പരിശോധിക്കുന്നു.സുരക്ഷാ വീഴ്ച സാധ്യതകളെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍വിഡിയയുടെ ഡയറക്ടര്‍ ബോര്‍ഡ് ഒരു സ്വതന്ത്ര അന്വേഷണം ആരംഭിച്ചു. വ്യാപാര രഹസ്യങ്ങളോ യു.എസ് ദേശീയ സുരക്ഷയോ ലംഘിക്കപ്പെട്ടതായി നിലവില്‍ തെളിവുകളൊന്നുമില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. തുടര്‍ന്ന് എന്‍വിഡിയയുടെ മുന്‍ഗണനാ പങ്കാളി പട്ടികയില്‍ നിന്ന് മെഗാസ്പീഡിനെ ഒഴിവാക്കി. അന്വേഷണ കാലയളവിലുടനീളം ഹുവാങ് സിഇഒ സ്ഥാനത്ത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചാരപ്പണി ആരോപണങ്ങള്‍ ബീജിംഗ് തള്ളി. വിദേശ ചാരപ്പണിയുമായി ബന്ധപ്പെട്ട് ഹുവാങ്ങിനെതിരെ പ്രാദേശിക അധികാരികള്‍ അന്വേഷണം നടത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം നിരസിച്ചു. എന്നാല്‍ മെഗാസ്പീഡിനെതിരെയുള്ള ആഭ്യന്തര കോര്‍പ്പറേറ്റ് തട്ടിപ്പ് അന്വേഷണങ്ങള്‍ തുടരുകയാണ്.
യു.എസ് അധികൃതര്‍ ആലീസ് ഹുവാങ്ങിനെതിരെ പരസ്യമായി ക്രിമിനല്‍ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. ആരോപണങ്ങളില്‍ ഇവര്‍ ഇതുവരെ പരസ്യ പ്രതികരണവും നടത്തിയിട്ടില്ല.
ഇന്റലിജന്‍സ് ആരോപണങ്ങളും മെഗാസ്പീഡ് ബന്ധവും
ദ ന്യൂയോര്‍ക്ക് ടൈംസ്, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രൊസസ്സര്‍ ചിപ്പ് കയറ്റുമതി നയത്തില്‍ എന്‍വിഡിയയുടെ നിലപാടിനെ സ്വാധീനിക്കാനും വിവരങ്ങള്‍ ചോര്‍ത്താനുമായി ചൈനയുടെ മിനിസ്ട്രി ഒഫ് സ്റ്റേറ്റ് സെക്യൂരിറ്റി, ആലീസ് ഹുവാങ് വഴി ജെന്സന് ഹുവാങ്ങിനെ ലക്ഷ്യമിട്ടതായി ക്ലാസിഫൈഡ് രഹസ്യാന്വേഷണ മെമ്മോയില്‍ ആരോപിക്കുന്നു.
തെക്കുകിഴക്കന്‍ ഏഷ്യയില്‍ എന്‍വിഡിയയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നായി ഉയര്‍ന്നുവന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡാറ്റാ സെന്റര്‍ കമ്പനിയായ മെഗാസ്പീഡില് ആലീസ് ഉന്നത ഉദ്യോഗസ്ഥയായിരുന്നു. രണ്ട് വര്‍ഷത്തിനിടെ 4.8 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന എന്‍വിഡിയയുടെ അത്യാധുനിക മൈക്രോചിപ്പുകളാണ് മെഗാസ്പീഡ് വാങ്ങിയത്.
2024 ജൂണില്‍ തായ്പേയിയിലെ ഒരു ബാറില്‍ 'കംപ്യൂടെക്സ്' പരിപാടിക്കിടെയും 2025 മേയില്‍ തായ്പേയിയിലെ ഒരു റെസ്റ്റോറന്റിന് പുറത്തും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു.
യു.എസ്. വ്യാപാര നിയന്ത്രണങ്ങള്‍ മറികടന്ന് അലിബാബ പോലുള്ള ചൈനീസ് കമ്പനികളിലേക്ക് ഹൈ-എന്‍ഡ് ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റുകളും കമ്പ്യൂട്ട് ശേഷിയും എത്തിക്കാന്‍ മെഗാസ്പീഡ് ഒരു ഇടനില കമ്പനിയായി പ്രവര്‍ത്തിച്ചതായി യു.എസ്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ചൈന തള്ളി.
2025 മേയില്‍, യു.എസ്. ഷോര്‍ട്ട്-സെല്ലറായ കല്പര് റിസര്‍ച്ച് '(ഈഹുലൃ ഞലലെമൃരവ) 'ചഢകഉകഅ (ചഢഉഅ): ഠവല ഇവശിമ ജൃീയഹലാ'' എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ജെന്സന് ഹുവാങ്ങും ആലീസ് ഹുവാങ്ങും തമ്മിലുള്ള 'അസ്വാഭാവികമായ അടുപ്പത്തെ' കുറിച്ച് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മെഗാസ്പീഡിന്റെ ബാലന്‍സ് ഷീറ്റ് 2023 അവസാനത്തിലെ ഏകദേശം 33 മില്യണ്‍ ഡോളറില്‍ നിന്ന് 2024 അവസാനത്തോടെ 3 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി കല്പര് എടുത്തുകാണിച്ചു. വെളിപ്പെടുത്താത്ത വ്യക്തികളില്‍ നിന്നുള്ള 2.9 ബില്യണ്‍ ഡോളറോളം വരുന്ന റീഫണ്ടബിള്‍ ഡിപ്പോസിറ്റുകളാണ് ഇതിന് പ്രധാന കാരണം.
ചൈനയിലേക്കുള്ള മുന്‍നിര എഐ ഹാര്ഡ്വെയറുകളുടെ കയറ്റുമതിയില്‍ ബൈഡന്, ട്രംപ് ഭരണകൂടങ്ങള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സമയത്താണ് ഇത്രയും വലിയ തുകയുടെ ഇടപാടുകള്‍ നടന്നത്.
റിപ്പബ്ലിക്കന്‍ കമ്മിറ്റി ചെയര്മാന്മാരായ ബ്രയാന്‍ മാസ്റ്റ്, ജോണ്‍ മൂലെനാര്, റിക്ക് ക്രോഫോര്‍ഡ് എന്നിവര്‍ ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണിയും നിര്‍ണായക സാങ്കേതികവിദ്യകളിലേക്കുള്ള വിദേശ പ്രവേശനവും വിലയിരുത്തുന്നതിനായി 2026 നവംബര്‍ 18-ന് ജെന്സന് ഹുവാങ്ങുമായി അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിഷയം പരാമര്‍ശിക്കവെ, ഹുവാങ്ങിനെ 'മാന്യനായ വ്യക്തി' എന്നും 'നല്ല മനുഷ്യന്' എന്നും വിശേഷിപ്പിച്ചിരുന്നു. ഭരണകൂടം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വിഷയം അതീവ ഗുരുതരമായതിനാല്‍ കമ്പനിയുടെ ആന്തരിക കാര്യങ്ങളെക്കുറിച്ചും രഹസ്യാന്വേഷണ വിവരങ്ങളെക്കുറിച്ചും വിശദീകരിക്കാന്‍ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിസമ്മതിച്ചു.നിലവില്‍ ഏകദേശം 4.5 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള എന്‍വിഡിയ, ആഗോള ജനറേറ്റീവ് എഐ ഇന്‍ഫ്രാസ്ട്രക്ചറിന്റെ കേന്ദ്രബിന്ദുവാണ്. കേസ് അന്വേഷണം കമ്പനിയുടെ ഭരണത്തില്‍ താല്‍ക്കാലിക തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഈ അന്വേഷണം ഹുവാങ്ങിന്റെ നേതൃത്വത്തെ ബാധിക്കുമോ എന്നും തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള ചിപ്പ് കയറ്റുമതിയില്‍ കൂടുതല്‍ നിയമപരമായ നിയന്ത്രണങ്ങളിലേക്ക് നയിക്കുമോ എന്നതുമാണ് വിപണി വിദഗ്ദ്ധര്‍ പ്രധാനമായും ഉറ്റുനോക്കുന്നത്.
News in English:
Amid an ongoing investigation into a Chinese intelligence operation, Nvidia co-founder and Chief Executive Officer Jensen Huang has sent shockwaves through the tech world by admitting to having an extramarital affair with a woman named Alice Huang (also known as Huang Le).
Alice Huang is a former high-ranking executive at Megaspeed, a Singapore-based cloud compute provider. Jensen Huang's disclosure came after Nvidia's board initiated an independent investigation into allegations that Alice was acting as a foreign intelligence agent for China.
In an email sent to Nvidia employees on November 8, 2026, the 63-year-old CEO expressed remorse for his actions. "I was unfaithful to my wife. My actions caused pain to her and our children. There is no justification for what I did. I sincerely apologize," wrote Huang, adding that he takes full responsibility for the incident and remains committed to protecting Nvidia and supporting American national security.
Alice Huang is an Australian-based AI infrastructure executive holding Singaporean citizenship. She gained global attention after U.S. intelligence agencies named her in connection with espionage allegations involving Nvidia CEO Jensen Huang (to whom she is not related). Reports indicate that China's Ministry of State Security recruited her to gather information on Nvidia's leadership and influence the supply of cutting-edge AI chips to China.
Chinese financial databases list her as having previously worked as a TV journalist for Chinese state media networks such as Hunan TV and CCTV.
She later transitioned into private banking and investment management, holding various positions associated with HSBC and Shanghai Hexi Investment Management.
In March 2023, she joined the Singapore-based neocloud firm Megaspeed as Managing Director. Megaspeed, which grew into one of Nvidia's largest cloud partners in Southeast Asia, purchased approximately $4.8 billion worth of Nvidia AI hardware between 2024 and 2026.
U.S. Intelligence Surveillance
Suspecting that she was operating as an agent for Beijing's Ministry of State Security, U.S. intelligence agencies placed Alice Huang under electronic surveillance.
Intelligence reports revealed that she was in frequent communication with Nvidia CEO Jensen Huang.
By mid-2024, Alice was seen accompanying Jensen Huang publicly at high-level industry conferences and dinner events in Taipei.
In November 2026, Jensen Huang admitted to the extramarital affair and publicly apologized to his family and Nvidia employees while facing an independent investigation by the company's board.
Influence and Procurement Scrutiny
Investigators and U.S. authorities are examining whether this relationship was exploited to make large-scale purchases of restricted or high-end Nvidia AI hardware for Megaspeed and facilitate unauthorized access to Chinese markets.
Nvidia's Board of Directors launched an independent probe to investigate potential security breaches. The board stated that there is currently no evidence that trade secrets or U.S. national security have been compromised. Subsequently, Megaspeed was removed from Nvidia's preferred partner list. Huang is expected to remain in his position as CEO throughout the investigation period.
Beijing has dismissed the espionage allegations. The Singapore Ministry of Home Affairs rejected reports that local authorities had investigated Huang regarding foreign espionage. However, internal corporate fraud investigations against Megaspeed remain ongoing.
U.S. authorities have not publicly filed criminal charges against Alice Huang, and she has not issued any public response to the allegations so far.
Intelligence Allegations and the Megaspeed Connection
According to reports by The New York Times and the Financial Times, a classified intelligence memo alleges that China's Ministry of State Security targeted Jensen Huang through Alice Huang to influence Nvidia's stance on processor chip export policies and leak sensitive information.
Alice held a senior position at Megaspeed, a Singapore-based data center company that emerged as one of Nvidia's largest clients in Southeast Asia. Within two years, Megaspeed purchased over $4.8 billion worth of Nvidia's advanced microchips.
The two were photographed together at a bar during the 'Computex' event in Taipei in June 2024 and outside a restaurant in Taipei in May 2025.
U.S. intelligence officials suspect Megaspeed operated as an intermediary to route high-end graphics processing units (GPUs) and compute capacity to Chinese companies like Alibaba, bypassing U.S. trade restrictions. China dismissed these allegations as baseless.
In May 2025, U.S. short-seller Culper Research published a report titled "NVIDIA (NVDA): The China Problem." The report warned of the "unusual closeness" between Jensen Huang and Alice Huang.
Culper highlighted that Megaspeed's balance sheet surged from approximately $33 million at the end of 2023 to $3 billion by late 2024. This growth was largely driven by nearly $2.9 billion in refundable deposits from undisclosed parties.
These massive transactions occurred at a time when both the Biden and Trump administrations imposed strict regulations on the export of top-tier AI hardware to China.
Republican Committee Chairmen Brian Mast, John Moolenaar, and Rick Crawford requested a closed-door meeting with Jensen Huang on November 18, 2026, to assess threats to national security and foreign access to critical technologies.
Addressing the matter, President Donald Trump described Huang as a "gentleman" and a "good man," stating that the administration would monitor the situation closely. U.S. Secretary of State Marco Rubio declined to comment on internal company matters or intelligence details due to the sensitivity of the topic.
Nvidia, currently valued at approximately $4.5 trillion, is the central pillar of global generative AI infrastructure. While the investigation creates temporary administrative disruptions, market experts are primarily watching to see whether this probe will impact Huang's leadership or lead to further regulatory restrictions on chip exports to Southeast Asia.




COMMENTS