ആലപ്പുഴ ജില്ലാ ജയിലിൽ തടവുകാരിൽ ചിക്കൻപോക്സ് പടരുന്നു. 16 തടവുകാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനം വർധിക്കാൻ സാധ്യതയുണ്ട്. രോഗം...
ആലപ്പുഴ ജില്ലാ ജയിലിൽ തടവുകാരിൽ ചിക്കൻപോക്സ് പടരുന്നു. 16 തടവുകാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനം വർധിക്കാൻ സാധ്യതയുണ്ട്. രോഗം ബാധിച്ചവരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
126 തടവുകാരുളള ജയിലിലെ സ്ഥലപരിമിതിയും വായുസഞ്ചാരക്കുറവും രോഗവ്യാപന ആശങ്ക വർധിപ്പിക്കുന്നുണ്ട്. അതേസമയം, മുഴുവൻ തടവുകാർക്കും പ്രതിരോധ മരുന്ന് നൽകിയതായും രോഗവ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
Key Words : Jail, Alappuzha, Chickenpox

COMMENTS