കൊച്ചി: ചേരാനല്ലൂര്‍ വാഹന അപകട കേസിലെ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കിയില്ല. അപകടത്തില്‍ കൊല്ലപ്പെട്ട മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ...
കൊച്ചി: ചേരാനല്ലൂര്‍ വാഹന അപകട കേസിലെ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കിയില്ല. അപകടത്തില്‍ കൊല്ലപ്പെട്ട മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും അപ്പീലുകള്‍ തള്ളി. ഇതോടെ പതിനേഴുകാരന് ജാമ്യത്തില്‍ തുടരും.
അപ്പീലുകളില്‍ ഗുരുതര വീഴ്ചയെന്ന് കോടതി വിമര്‍ശിച്ചു. പിഴ ചുമത്താതിരിക്കാന്‍ പ്രോസിക്യൂഷന് കാരണം ബോധിപ്പിക്കണമെന്നും അറിയിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് 17 കാരനെതിരെ കേസെടുത്തതെന്ന് കോടതി ചോദിച്ചു.
ഗുരുതര കുറ്റം അല്ലെങ്കില്‍ ജുവനൈലിതിരെ ഉടന്‍ എഫ്ഐആര്‍ ഇടാനാകില്ലെന്നും കോടതി ഓര്‍മിപ്പിച്ചു. അതിനിടെ, 17കാരന്റെ അച്ഛനായ ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
'എന്തടിസ്ഥാനത്തിലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്?
'ജുവനൈല്‍ ജസ്റ്റിസ് ആക്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ 'പട്ടം പറത്തുകയാണോ' എന്നീ ചോദ്യങ്ങളാണ് കോടതി പ്രധാനമായും ഉന്നയിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടുന്ന ഇത്തരം കേസുകളില്‍, ഏഴു വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ മാത്രമേ ഇത്തരത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പതിനേഴുകാരന് അനുവദിച്ച ജാമ്യം റദ്ദാക്കില്ല. കേസില്‍ പിന്നീട് ചേര്‍ത്ത വകുപ്പുകളൊന്നും നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം ഇരയായ വ്യക്തിക്ക് സ്വാഭാവിക നീതിയാണ് നഷ്ടപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു.
Key Words : Cheranalloor Accident, Bail

COMMENTS