ന്യൂഡൽഹി: രാജ്യത്തിന്റെ ഭൂഗർഭത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന ടൺ കണക്കിന് സ്വർണനിക്ഷേപം പുറത്തെടുക്കാൻ കേന്ദ്ര സർക്കാർ സുപ്രധാന നീക്കവുമായി രംഗ...
ന്യൂഡൽഹി: രാജ്യത്തിന്റെ ഭൂഗർഭത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന ടൺ കണക്കിന് സ്വർണനിക്ഷേപം പുറത്തെടുക്കാൻ കേന്ദ്ര സർക്കാർ സുപ്രധാന നീക്കവുമായി രംഗത്ത്. ഖനന മേഖലയിലേക്ക് കൂടുതൽ സ്വകാര്യ കമ്പനികളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനായി നിതി ആയോഗ് പുതിയ രൂപരേഖ ഉടൻ അവതരിപ്പിക്കും.
ഖനന രംഗത്തെ നിലവിലുള്ള ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതികൾ വരുത്തിയും കമ്പനികൾക്ക് ആകർഷകമായ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയുമാണ് പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. നിലവിൽ സ്വർണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശനാണ്യം ചെലവഴിക്കുന്ന രാജ്യത്തിന്, ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നത് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
നിതി ആയോഗിന്റെ രൂപരേഖ നടപ്പിലാകുന്നതോടെ രാജ്യത്തെ ഖനന മേഖലയിൽ വൻതോതിലുള്ള വിദേശ-ആഭ്യന്തര നിക്ഷേപങ്ങൾ എത്തുമെന്നും, സ്വർണഖനന രംഗത്ത് ഇന്ത്യയ്ക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
Key Words : NITI Aayog, Blueprint

COMMENTS