കണ്ണൂർ: കണ്ണൂരിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി. അടിയന്തര പരിശോധന നടത്തുകയാണ് കണ്ണൂർ അന്...
കണ്ണൂർ: കണ്ണൂരിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി. അടിയന്തര പരിശോധന നടത്തുകയാണ്
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന് നേരെ ഭീഷണി ഉയർന്നതിനെത്തുടർന്ന് സുരക്ഷാ നടപടിക്രമങ്ങൾ സജീവമാക്കി. ഭീഷണിയെ തുടർന്ന് ഉടൻ തന്നെ വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലെ പ്രത്യേക സോണിലിറക്കി. പരിശോധന നടത്തുകയാണ്.
സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗവും മുൻ ആരോഗ്യമന്ത്രിയുമായിരുന്ന പി കെ ശ്രീമതി, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്, വത്സന് പനോളി എന്നിവർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
അട്ടിമറി വിരുദ്ധ പരിശോധനകളും ലഗേജ് പരിശോധനകളും നടത്തുന്നതിനായി സുരക്ഷാ ഏജൻസികൾ, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ വിമാനത്തെ ഉടൻ തന്നെ ഒരു പ്രത്യേക സുരക്ഷിത മേഖലയിലേക്ക് മാറ്റും.
Key Words : Bomb Threat, Kannur–Hyderabad Flight, IndiGo Flight


COMMENTS