കാസർകോട് : ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മഞ്ഞക്കൽ കാട്ടിപ്പള്ളത്ത് കെ ...
കാസർകോട് : ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മഞ്ഞക്കൽ കാട്ടിപ്പള്ളത്ത് കെ മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ 12.10ഓടെ വീടിന് സമീപത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂട്ടറിന് സമീപം വീണു കിടക്കുന്ന നിലയിൽ സുഹൃത്തായ മുഹമ്മദ് റമീസാണ് ഹൈദർ അലിയെ ആദ്യം കണ്ടത്.
വാഹനാപകടത്തിൽ പരിക്കേറ്റതാകാമെന്ന സംശയത്തിൽ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖത്ത് വെടിയേറ്റ മുറിവ് കണ്ടെത്തിയത്.
സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ നായാട്ടിന് ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കും പൊലീസ് കണ്ടെടുത്തു. സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി.
വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഹൈദർ അലി ബോവിക്കാനത്ത് വസ്ത്രവ്യാപാര സ്ഥാപനം ആരംഭിച്ചിരുന്നു. ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ.
Key Words : Shot Dead, Kasaragod

COMMENTS