ന്യൂഡൽഹി: ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗ– കൊലപാതക കേസുകളിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ച രണ്ടു പ്രതികളുടെ ശിക്ഷ മരവിപ്പിച്ച സുപ്രീം കോടതി ഇരുവർ...
ന്യൂഡൽഹി: ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗ– കൊലപാതക കേസുകളിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ച രണ്ടു പ്രതികളുടെ ശിക്ഷ മരവിപ്പിച്ച സുപ്രീം കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു. പ്രതികളായ ബിപിൻചന്ദ് ജോഷി, പ്രദീപ് മോധിയ എന്നിവർക്ക് ഇതിനകം 17 വർഷത്തിലധികം ജയിൽവാസം അനുഭവിച്ചെന്നും, ഇവരുടെ അപ്പീലിൽ വസ്തുതാപരവും നിയമപരവുമായ നിരവധി വിഷയങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നതും കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ നടപടി. പ്രതികളുടെ ജീവപര്യന്തം തടവ് ശരിവച്ച 2017ലെ ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച് ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി.
ഹർജിക്കാരിലൊരാളായ ബിപിൻചന്ദ് ജോഷി ഗുരുതരമായ ശാരീരിക വൈകല്യമുള്ള വ്യക്തിയാണെന്ന കാര്യവും ബെഞ്ച് പ്രത്യേകം പരിഗണിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവവും വിചാരണ കോടതിയുടെയും ഹൈക്കോടതിയുടെയും ഒരേപോലെയുള്ള കണ്ടെത്തലുകളും ചൂണ്ടിക്കാട്ടി സർക്കാർ അഭിഭാഷകൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. എന്നാൽ, പ്രതികളിലൊരാളുടെ പേര് ആദ്യം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഉണ്ടായിരുന്നില്ലെന്നും സംഭവം നടന്ന് ഏകദേശം മൂന്നു വർഷത്തിനു ശേഷമാണ് ഇയാളെ കേസിൽ പ്രതിയാക്കിയതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഈ വർഷം മാർച്ചിൽ ഇവരുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടിസ് അയച്ചിരുന്നു.
Key Words : Bilkis Bano, Gang-rape case, Supreme Court, Supreme Court

COMMENTS