നാടിനെയും ജനവാസമേഖലകളെയും ഒരുപോലെ നിശ്ശബ്ദമാക്കിയ കാട്ടാന 'അരിക്കൊമ്പന്റെ' യഥാർത്ഥ ജീവിതകഥയും കാടിന്റെ മക്കളുടെ അതിജീവന പോരാട്ടവും പ...
നാടിനെയും ജനവാസമേഖലകളെയും ഒരുപോലെ നിശ്ശബ്ദമാക്കിയ കാട്ടാന 'അരിക്കൊമ്പന്റെ' യഥാർത്ഥ ജീവിതകഥയും കാടിന്റെ മക്കളുടെ അതിജീവന പോരാട്ടവും പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രം 'അരികൊമ്പൻ' തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമായി മാറിയിരിക്കുകയാണ്.
'എങ്കെയും എപ്പോതും', 'ചെന്നൈയിൽ ഒരു നാൾ' തുടങ്ങിയ പ്രശസ്ത തമിഴ് ചിത്രങ്ങളിലൂടെയും, മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം 'ട്രാഫിക്കിന്റെ' തമിഴ് റീമേക്കിലൂടെയും ശ്രദ്ധേയനായ മിഥുൻ മഹേശ്വരനാണ് ഈ ചിത്രം സംവിധാനം ചെയ്ത് നായകനായി എത്തുന്നത്. 'സുമേഷ് & രമേഷ്' എന്ന മലയാള സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയായ ദേവിക കൃഷ്ണനാണ് ചിത്രത്തിൽ നായികയായി തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി, അതീവ തീവ്രതയോടെ വൈകാരിക മുഹൂർത്തങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ പച്ചൈമല, കൊല്ലിമല തുടങ്ങിയ മനോഹരവും മനോഹരവുമായ മലയോര ഗ്രാമങ്ങളുടെ സ്വാഭാവിക പശ്ചാത്തലത്തിലാണ് ഈ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്.
'മിലി', 'വേട്ട', 'ജംനാപ്യാരി' തുടങ്ങിയ ഹിറ്റ് മലയാള ചിത്രങ്ങൾക്ക് ദൃശ്യാവിഷ്കാരം നൽകിയ അനീഷ്ലാൽ ആർ. എസ്. ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. തമിഴ് സംവിധായകൻ സുബ്രഹ്മണ്യം ശിവ, ദേശീയ അവാർഡ് ജേതാവ് അപ്പുക്കുട്ടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഡിസംബർ 11-ന് 'അരികൊമ്പൻ' കേരളത്തിലും തമിഴ്നാട്ടിലും ലോകമെമ്പാടുമുള്ള തിയേറ്ററുകളിലുമായി പ്രദർശനത്തിന് എത്തും. പി.ആർ.ഒ: അജയ് തുണ്ടത്തിൽ.
Key Words : Arikomban, Movie

COMMENTS