Amitabh Bachchan's house attack
ന്യൂഡല്‍ഹി: നടന് അമിതാഭ് ബച്ചന്റെ വസതി ലക്ഷ്യമാക്കി ആക്രമണം നടത്താനുള്ള പദ്ധതി പരാജയപ്പെടുത്തി ഡല്‍ഹി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ലോറന്‍സ് ബിഷ്ണോയ് സംഘത്തിലെ രണ്ട് ഷൂട്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് വികാസ് താക്കൂര്‍, ദീപക് സിംഗ് എന്നിവരെ സെപ്ഷ്യല്‍ സെല്‍ പിടികൂടിയത്.
1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ബച്ചന് നടത്തിയ പ്രസ്താവനയുടെ പേരിലാണ് സംഘം അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്നാണ് പുറത്തുവരുന്ന വിവരം.
അദ്ദേഹത്തിന്റെ മുംബൈയിലെ ജല്‍സ എന്ന വീട് ആക്രമിക്കാനായിരുന്നു ശ്രമം.
അമിതാഭ് ബച്ചന്റെ വസതിക്ക് മുന്നില്‍ വെടിവെപ്പ് നടത്താനായിരുന്നു നീക്കം. സല്മാന് ഖാന്, ആമിര്‍ ഖാന്, രണ്‍വീര്‍ സിംഗ്, കപില്‍ ശര്‍മ്മ, ഗുരു രണ്‍ധാവ തുടങ്ങിയ താരങ്ങളെയും സംഘം ലക്ഷ്യമിട്ടിരുന്നുവെന്നാണ് കണ്ടെത്തല്‍. പൊലീസ് നടപടിക്കു പിന്നാലെ രക്ഷപ്പെട്ടുയെന്ന് ബച്ചന് എക്സില്‍ കുറിച്ചതും ശ്രദ്ധേയമായി.
Keywords: Amitabh Bachchan, Jalsa, Attack, Police



COMMENTS