തിരുവനന്തപുരം : ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസിൽ അന്വേഷണം തുടർന്ന് എക്സൈസ്. കേസുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിന്റെ ഭാര്യാപിതാവിന്റെ മൊഴ...
തിരുവനന്തപുരം : ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസിൽ അന്വേഷണം തുടർന്ന് എക്സൈസ്. കേസുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിന്റെ ഭാര്യാപിതാവിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
കാടയിൽതട്ടിൽ ജോസിനെ മീനങ്ങാടിയിലെ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അസിസ്റ്റന്റ് കമ്മീഷണർ മൊഴിയെടുത്തത്. നടപടികൾ 45 മിനിറ്റോളം നീണ്ടു.
വയനാട് വാഴവറ്റയിലെ മൂങ്ങനാനിയിൽ വീട്ടിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 43 ലിറ്റർ മദ്യം പിടിച്ചെടുത്ത സംഭവത്തിലാണ് കേസ്. വീട് തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നും ബാങ്ക് ജപ്തി ചെയ്ത വീട് ഭാര്യാമാതാവ് ലില്ലി ജോസ് ലേലത്തിൽ വാങ്ങിയതാണെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ വാദം.
നേരത്തെ ലില്ലി ജോസിന്റെ മൊഴിയും എക്സൈസ് രേഖപ്പെടുത്തിയിരുന്നു. വീട് ലേലത്തിൽ വാങ്ങിയെങ്കിലും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് ലില്ലി നൽകിയ മൊഴി. ഇതിന്റെ തുടർച്ചയായാണ് ജോസിൽനിന്നും വിവരങ്ങൾ ശേഖരിച്ചത്.
അതേസമയം, ഔദ്യോഗിക രേഖകളിൽ വീടിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ പേരിലാണെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. കേസിൽ വൈകാതെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ്.
Key Words : Abkari case , Anto Augustine

COMMENTS