പത്തനംതിട്ട: പുലർച്ചെ നട തുറക്കുന്നതും കാത്ത് നിന്ന ഭക്തസഹസ്രങ്ങൾക്ക് കണ്ണിന് കുളിരായി പുതിയ മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയാണ് നട ...
പത്തനംതിട്ട: പുലർച്ചെ നട തുറക്കുന്നതും കാത്ത് നിന്ന ഭക്തസഹസ്രങ്ങൾക്ക് കണ്ണിന് കുളിരായി പുതിയ മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയാണ് നട തുറന്നത്. നട തുറന്നതോടെ സന്നിധാനവും, പരിസര പ്രദേശങ്ങളും, മണിക്കൂറുകൾ ദർശനത്തിനായി കാത്ത് നിന്ന ഭക്തരുടെ ശരണം വിളികളാൽ മുഖരിതമായി.
തിങ്കളാഴ്ച രാത്രി ഹരിവരാസനം പാടി നടയടച്ചിട്ടും ഭക്തരുടെ പ്രവാഹം തുടർന്നു. പുലർച്ചെയായതോടെ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധന അനുഭവപ്പെട്ടു. മണ്ഡല കാല മഹോത്സവത്തിനായി നട തുറന്ന തിങ്കളാഴ്ച 25000 ൽപ്പരം ഭക്തരാണ് ദർശനം നടത്തിയത്.
വൃശ്ചികം ഒന്നായ ഇന്ന് വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് 60000 പൂർത്തിയായിട്ടുണ്ട്. സ്പോട്ട് ബുക്കിംഗിലൂടെയും നിരവധി ഭക്തർ എത്തുന്നുണ്ട്. പരമാവധി ഭക്തർ ഇന്നും ദർശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേവസ്വം മന്ത്രി കെ മുരളീധരൻ തിങ്കളാഴ്ച മുതൽ സന്നിധാനത്തെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. രാവിലെ നട തുറന്നപ്പോൾ ദർശനത്തിനും മന്ത്രിയെത്തി.
തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണ ദേവസ്വം ബോർഡും മറ്റ് സർക്കാർ വകുപ്പുകളും ഏർപ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ മികച്ച തീർത്ഥാടന കാലമാകും ഇത്തവണത്തേത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
Key Words : Sabarimala, Lord Ayyappa

COMMENTS