ഇടുക്കി : കട്ടപ്പനയിലെ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്...
ഇടുക്കി : കട്ടപ്പനയിലെ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് 35 പേർ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടുക്കിയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ മലപ്പുറം തിരൂർ സ്വദേശികളായ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കട്ടപ്പന ടൗണിൽ സിവിൽ സ്റ്റേഷന് സമീപം കട്ടപ്പന–കുട്ടിക്കാനം സംസ്ഥാന പാതയോരത്തെ ഹോട്ടലിൽ നിന്നാണ് സംഘം മന്തി കഴിച്ചത്.
ഭക്ഷണം കഴിച്ചതിന് പിന്നാലെ കടുത്ത വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതോടെ 37 പേരെയും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായ രണ്ടുപേരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന ആരംഭിച്ചു. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.
Key Words : Mandi, Kattappana, Food Poison

COMMENTS