ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസ് നടത്തിയ പരിശോധനയിൽ അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. അമ്പലപ്പുഴ തകഴി സ്വദേശി ഗ...
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസ് നടത്തിയ പരിശോധനയിൽ അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. അമ്പലപ്പുഴ തകഴി സ്വദേശി ഗോകുൽ ശങ്കർ(23) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആലപ്പുഴ സൗത്ത് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കേരളത്തിന് പുറത്ത് നിന്ന് മയക്ക് മരുന്ന് ശേഖരിച്ച് നാട്ടിൽ കൊണ്ടുവരുന്ന വഴിയാണ് ഇയാളെ പോലീസ് പിടികൂടിയത്.
Key Words : Ganja Case, Arrest


COMMENTS