തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ. പലയിടങ്ങളിലും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത തടസ്സത്തിന് കാരണമായിട്ടുണ്ട്. ...
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ. പലയിടങ്ങളിലും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത തടസ്സത്തിന് കാരണമായിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
ആലുവയിൽ കനത്ത മഴയെ തുടർന്ന് റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം ജില്ലയിലെ നിലമേൽ എം സി റോഡിൽ കനത്ത മഴയും രൂക്ഷമായ വെള്ളക്കെട്ടും അനുഭവപ്പെടുന്നുണ്ട്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര, നെയ്യാർ ഡാമുകൾ തുറക്കാൻ തീരുമാനിച്ചു. ഡാമുകളുടെ കരകളിൽ താമസിക്കുന്ന ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ഗതാഗത തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ യാത്രക്കാരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Key Words : Dam, Rain, Alert


COMMENTS