തിരുവനന്തപുരം: കേരളം ഉൾപ്പെടെ രാജ്യത്തെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർപട്ടിക പുതുക്കൽ (സ്പെഷ്യൽ സമ്മറി റിവിഷൻ) ക...
തിരുവനന്തപുരം: കേരളം ഉൾപ്പെടെ രാജ്യത്തെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർപട്ടിക പുതുക്കൽ (സ്പെഷ്യൽ സമ്മറി റിവിഷൻ) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഇതനുസരിച്ചുള്ള കരട് വോട്ടർപട്ടിക വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിലെ ആക്ഷേപങ്ങളും തിരുത്തലുകളും പരിഹരിച്ച ശേഷമുള്ള അന്തിമ വോട്ടർപട്ടിക 2027 ജനുവരി 4-ന് പുറത്തുവിടും.
അർഹരായ മുഴുവൻ ആളുകളെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക, വിവരങ്ങൾ കൃത്യമാക്കുക എന്നിവയാണ് ലക്ഷ്യം. പൊതുജനങ്ങൾക്ക് തങ്ങളുടെ പേര് വിവരങ്ങൾ പരിശോധിക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും പുതിയതായി പേര് ചേർക്കുന്നതിനും ഇതിലൂടെ അവസരമുണ്ടാകും. ഓൺലൈൻ വഴിയും അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
Key Words : Voter lists

COMMENTS