ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തർക്കായി വെർച്വൽ ക്യൂ ദർശന സംവിധാനം വ്യാപിപ്പിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. നവംബർ 1 മു...
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തർക്കായി വെർച്വൽ ക്യൂ ദർശന സംവിധാനം വ്യാപിപ്പിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. നവംബർ 1 മുതൽ എല്ലാ ദിവസങ്ങളിലും വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം ലഭ്യമാകും. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സംവിധാനമാണ് ഇപ്പോൾ ആഴ്ചയിൽ എല്ലാ ദിവസങ്ങളിലേക്കുമായി വ്യാപിപ്പിക്കുന്നത്.
അനാവശ്യമായ ബുക്കിങ്ങുകൾ ഒഴിവാക്കുന്നതിനായി വെർച്വൽ ക്യൂവിന് 25 രൂപ ഫീസും ഭരണസമിതി നിശ്ചയിച്ചിട്ടുണ്ട്. അടുത്ത മാസത്തേക്കുള്ള ദർശന ബുക്കിങ് എല്ലാ മാസവും 25-ാം തീയതി മുതൽ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആരംഭിക്കും. ഒരു ബുക്കിങ്ങിൽ പരമാവധി ആറ് പേർക്ക് വരെ ഉൾപ്പെടാം.
വിശേഷാൽ പൂജകളില്ലാത്ത സാധാരണ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ ആറ് സ്ലോട്ടുകളായും, വൈകിട്ട് രണ്ട് സ്ലോട്ടുകളായും ആകെ 8 സ്ലോട്ടുകളിലായി 2400 പേർക്ക് വെർച്വൽ ക്യൂ വഴി പ്രവേശനം അനുവദിക്കും. എന്നാൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉദയാസ്തമന പൂജയുള്ളതിനാൽ വൈകിട്ട് 4-നും 5-നുമായി രണ്ട് സ്ലോട്ടുകളിലായി 600 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ഭക്തർക്ക് ദേവസ്വത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി സ്ലോട്ടുകൾ ബുക്ക് ചെയ്യാം.
Key Words : Virtual Queue, Guruvayur

COMMENTS