Vigilance case against P P Divya
കണ്ണൂര്‍: സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടിലാണ് അന്വേഷണം.
പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്‍കിയെന്ന പരാതിയിലാണ് അന്വേഷണം. കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി ദിവ്യയുടെ ബെനാമിയാണെന്നും ആരോപണമുണ്ട്.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലും ദിവ്യ പ്രതിയായിരുന്നു. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തും വിജിലന്‍സ് അന്വേഷിക്കും.
Keywords: P P Divya, Vigilance case, CPM, Kannur


COMMENTS