.

ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് യുഎസ് പ്രതിനിധി സഭയുടെ ആദരം

വാഷിംഗ്ടൺ: ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ഭീകരാക്രമണ ശ്രമം ജീവൻ പണയപ്പെടുത്തി പരാജയപ്പെടുത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച...



വാഷിംഗ്ടൺ: ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ഭീകരാക്രമണ ശ്രമം ജീവൻ പണയപ്പെടുത്തി പരാജയപ്പെടുത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ യുഎസ് ജനപ്രതിനിധി സഭ  പ്രമേയത്തിലൂടെ ആദരിച്ചു. ന്യൂജേഴ്‌സിയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ജോഷ് ഗോട്ടൈമർ അവതരിപ്പിച്ച ഉഭയകക്ഷി പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കുകയായിരുന്നു.

9/11 മാതൃകയിലുള്ള വൻ വിമാനദുരന്തം ഒഴിവാക്കി 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച സ്മിത് മച്ഛാറിന്റെ അസാധാരണ ധീരതയെ പ്രമേയം പ്രകീർത്തിച്ചു.

ദുബായിൽ നിന്ന് ഇസ്രായേലിലെ തെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് എഫ്.ഇസഡ് 1073 വിമാനത്തിൽ വെച്ചായിരുന്നു സംഭവം. യാത്രയ്ക്കിടെ വിമാനത്തിന്റെ കോ-പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ചോര വാർന്നൊഴുകുന്ന അവസ്ഥയിലും കോക്ക്പിറ്റ് വാതിൽ തുറന്ന് സഹായം അഭ്യർത്ഥിക്കാനും വിമാനത്തിന്റെ നിയന്ത്രണം സുരക്ഷിതമാക്കാനും ക്യാപ്റ്റൻ കാണിച്ച മനോധൈര്യമാണ് വൻ ദുരന്തം ഒഴിവാക്കിയത്.

തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് ഓഫ്-ഡ്യൂട്ടി പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും യാത്രക്കാരുടെയും സഹായത്തോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. ഇവരുടെ ധീരതയെയും യുഎസ് സഭ അഭിനന്ദിച്ചു.

യുഎസ് പ്രതിനിധി സഭയ്ക്ക് പുറമെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കൾ സ്മിത് മച്ഛാറിനെ 'നായകൻ' എന്ന് വിശേഷിപ്പിച്ചിരുന്നു. ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇന്ത്യയുടെ പരമോന്നത ധീരതാ പുരസ്‌കാരം നൽകണമെന്ന ആവശ്യവും ശക്തമാണ്.

Key Words : US House of Representatives, Indian pilot Captain Smith Machchhar 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,792,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8027,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19313,Kochi.,2,Latest News,3,lifestyle,364,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2647,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,418,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1137,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1291,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2684,
ltr
item
www.vyganews.com: ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് യുഎസ് പ്രതിനിധി സഭയുടെ ആദരം
ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് യുഎസ് പ്രതിനിധി സഭയുടെ ആദരം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUQGSVG-d33CVxNaSPNLGMfltIdvJocHZ5FZYWML6c48js9MPMqrrp0ndwdoej8kqNZnL0sN03rKlrW0sOU0lrRVW6GGuw9T6_MS7_hyphenhyphen8otbFvytD5gJ-2zS9MZpTpaVr3wVkFf_x9XRs8_RpdytFGkmQe39qa6g3tY4TzjCi5VeAJW1kL4H3Ykevr4MU8/s1600/smith.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUQGSVG-d33CVxNaSPNLGMfltIdvJocHZ5FZYWML6c48js9MPMqrrp0ndwdoej8kqNZnL0sN03rKlrW0sOU0lrRVW6GGuw9T6_MS7_hyphenhyphen8otbFvytD5gJ-2zS9MZpTpaVr3wVkFf_x9XRs8_RpdytFGkmQe39qa6g3tY4TzjCi5VeAJW1kL4H3Ykevr4MU8/s72-c/smith.jfif
www.vyganews.com
https://www.vyganews.com/2026/10/us-house-of-representatives-honors.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/us-house-of-representatives-honors.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy