ന്യൂഡൽഹി: റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ...
ന്യൂഡൽഹി: റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
മുൻ മാസം ഒപ്പുവെച്ച ബിൽ പ്രകാരം പ്രാബല്യത്തിൽ വരേണ്ടിയിരുന്ന കർശന നിയന്ത്രണങ്ങളാണ് നടപ്പിലാകുന്നതിന് തൊട്ടുതലേന്ന് ട്രംപ് തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് യു എസ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവിറക്കി.
ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഗ്രഹാം ആക്ടിലെ വ്യവസ്ഥകളിൽ നിന്ന് താൽക്കാലികമായി ഇളവ് അനുവദിക്കുന്നതെന്ന് വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ ഉത്തരവിൽ ട്രംപ് വ്യക്തമാക്കി. ഇതുസംബന്ധിച്ച സാക്ഷ്യപത്രം യുഎസ് കോൺഗ്രസിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, ഉപരോധങ്ങൾ പൂർണ്ണമായി റദ്ദാക്കുന്നതിന് പകരം അവ നടപ്പിലാക്കുന്നത് നിർത്തിവെക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നതിനാൽ, ഭാവിയിൽ ആവശ്യമെങ്കിൽ ഇവ വീണ്ടും നടപ്പിലാക്കാൻ ട്രംപിന് സാധിക്കും.
Key Words : USA, Russian Export, Sanction

COMMENTS