വാഷിംഗ്ടൺ: അമേരിക്കയിലെ ഇന്ത്യൻ ഐ ടി ജീവനക്കാർക്ക് തിരിച്ചടി. യു എസ് ഗ്രീൻ കാർഡ് പദ്ധതിയില്‍ നിന്ന് മുൻനിര കമ്പനികളെ ട്രംപ് ഭരണകൂടം വിലക്കി....
വാഷിംഗ്ടൺ: അമേരിക്കയിലെ ഇന്ത്യൻ ഐ ടി ജീവനക്കാർക്ക് തിരിച്ചടി. യു എസ് ഗ്രീൻ കാർഡ് പദ്ധതിയില്‍ നിന്ന് മുൻനിര കമ്പനികളെ ട്രംപ് ഭരണകൂടം വിലക്കി. ഇൻഫോസിസ്, ടി സി എസ്, വിപ്രോ ഉള്‍പ്പടെ കമ്പനികള്‍ നടപടി നേരിട്ടു.
എച്ച്-1ബി വിസ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്തെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ വിശദീകരണം. മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങി ആഗോള ഭീമന്മാർക്കെതിരെയും നടപടിയുണ്ട്. ഇതില്‍ അമേരിക്കയെ ഇന്ത്യ പ്രതിഷേധം അറിയിച്ചേക്കും.
അമേരിക്കക്കാർ അല്ലാത്ത ജീവനക്കാർക്ക് ഗ്രീൻ കാർഡ് നല്‍കുന്ന പദ്ധതിയാണിത്. ഇൻഫോസിസ്, ടി സി എസ്, വിപ്രോ, എച്ച് സി എല്‍, കോഗ്നിസന്റ് തുടങ്ങിയ ഇന്ത്യൻ കമ്പനികള്‍ക്കാണ് വിലക്ക്. കാപ്‌ജെമിനി, മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ ആഗോള ഭീമന്മാർക്കെതിരെയും നടപടിയുണ്ട്.
ഈ കമ്പനികളില്‍ നിന്നുള്ള പുതിയ പി ഇ ആര്‍ എം അപേക്ഷകള്‍ ഇനി സ്വീകരിക്കില്ല. നിലവിലുള്ള അപേക്ഷകളുടെ തുടർനടപടികള്‍ നിർത്തി. അതേസമയം, കമ്പനികള്‍ വിദേശികളെ നിയമിച്ച് അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നു എന്നാണ് യുഎസ് വൈസ് പ്രസിഡൻ്റിൻ്റെ വിശദീകരണം.
എച്ച്-1ബി വിസക്കാർക്ക് ഗ്രീൻ കാർഡിലേക്ക് മാറാനുള്ള ആദ്യ ഘട്ടമാണ് പി ഇ ആര്‍ എം. വിലക്ക് നിലവില്‍ വന്നതോടെ യുഎസില്‍ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ഐടി ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Key Words : Trump Administration, Infosys, TCS, Wipro, Green Card


COMMENTS