കോട്ടയം: മഹാരാഷ്ട്രയിലെ ബോറിവാലി മജിസ്ട്രേറ്റ് കോടതി തനിക്കെതിരെ പുറപ്പെടുവിച്ച ശിക്ഷാവിധി ഗോറിഗാവ് ജില്ലാ കോടതി സ്റ്റേ ചെയ്തതായി മാണി സി കാ...
കോട്ടയം: മഹാരാഷ്ട്രയിലെ ബോറിവാലി മജിസ്ട്രേറ്റ് കോടതി തനിക്കെതിരെ പുറപ്പെടുവിച്ച ശിക്ഷാവിധി ഗോറിഗാവ് ജില്ലാ കോടതി സ്റ്റേ ചെയ്തതായി മാണി സി കാപ്പൻ. രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള ഒരു വ്യക്തിപരമായ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഈ കേസെന്നും, തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ഇത് സംബന്ധിച്ച വിവരങ്ങൾ സത്യവാങ്മൂലത്തിലൂടെയും മാധ്യമങ്ങളിലൂടെയും ജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാലായിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ചിലരുടെ കുത്സിത പ്രവർത്തനങ്ങളാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലെന്നും, രാജ്യത്തെ നിയമവ്യവസ്ഥയിലും ദൈവത്തിലും പൂർണ്ണ വിശ്വാസമുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും കൂട്ടിച്ചേർത്തു. ഗോറിഗാവ് ജില്ലാ കോടതിയിൽ അദ്ദേഹത്തിനായി മഹാരാഷ്ട്ര മുൻ അഡ്വക്കേറ്റ് ജനറൽ നല്ലഡെ ഹാജരായി.
Key Words : Mani C Kappan MLA, Case

COMMENTS