.

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻറെ ഭരണ പരാജയവും മുസ്ലിം ലീഗിന്റെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ സുരക്ഷാ വീഴ്ച മുതൽ ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം വരെ സംസ്ഥാ...



തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ സുരക്ഷാ വീഴ്ച മുതൽ ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം വരെ സംസ്ഥാനത്ത് അരങ്ങേറിയ സംഭവങ്ങൾ ഭരണപരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള കോൺഗ്രസിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് ബി ജെ പി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ. 150 ദിവസത്തിലധികം പിന്നിട്ടിട്ടും ജനങ്ങൾക്ക് മുന്നിൽ പറയാൻ നേട്ടങ്ങളൊന്നുമില്ലാത്ത യു ഡി എഫ് സർക്കാർ സംഘർഷം സൃഷ്ടിച്ച് ഭരണപരാജയങ്ങൾ മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിന് ആറാമത്തെ കാബിനറ്റ് റാങ്ക് ലഭിച്ചതാണ് കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ട മറ്റൊരു പ്രധാന വിഷയം. മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം കെ മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി കാബിനറ്റ് റാങ്കോടെ നിയമിച്ചിരിക്കുകയാണ്. ഇതോടെ ലീഗിന് അഞ്ച് മന്ത്രിമാർക്ക് പുറമെ മറ്റൊരു കാബിനറ്റ് റാങ്ക് കൂടി ലഭിച്ചിരിക്കുകയാണ് ഇതൊന്നും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ സംഘർഷം സൃഷ്ടിക്കുന്നത്.

കേരളം ഭരിക്കുന്നത് മുസ്ലിം ലീഗാണെന്ന ബി ജെ പി നേരത്തെ ഉന്നയിച്ച  വിമർശനം ശരിവയ്ക്കുന്നതാണ് പുതിയ തീരുമാനമെന്ന് സുരേന്ദ്രൻ പറഞ്ഞു. മന്ത്രിസഭയിലും സർക്കാരിന്റെ സുപ്രധാന പദവികളിലും ഇത്രയും പ്രാധാന്യം ഒരു ഘടകകക്ഷിക്ക് നൽകുന്നത് കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ സന്തുലനാവസ്ഥ സംബന്ധിച്ച് ഗൗരവമായ ചർച്ചയ്ക്ക് വഴിവയ്ക്കുന്നതാണ്. 

ലീഗിന് ആറാം മന്ത്രിസ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ യു ഡി എഫിൽ ചർച്ചകൾ നടന്നിരുന്നു. ഇത്തരം വിഷയങ്ങൾ ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണ് കോൺഗ്രസ് സംഘർഷത്തെ രാഷ്ട്രീയ ആയുധമാക്കുന്നത്. 

കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച തങ്ങൾ ആസൂത്രണം ചെയ്തതാണെന്ന തരത്തിൽ സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ പരസ്യമായി പ്രതികരിച്ചിട്ടുണ്ടെങ്കിൽ, ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവനയാണത്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാഹനത്തിന്റെ സുരക്ഷാ വലയത്തിലേക്ക് പ്രതിഷേധം കടന്നിട്ടും അതിൽ ശക്തമായ നിയമനടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല.

അതേസമയം, മന്ത്രിമാർക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന യുവമോർച്ച - ബി ജെ പി പ്രവർത്തകർക്കെതിരെ കേസെടുക്കാൻ പോലീസ് തിടുക്കം കാണിക്കുന്നു. ബി ജെ പി ജില്ലാ പ്രസിഡന്റിനെതിരെയും ദേശീയ നിർവാഹകസമിതി അംഗം പി കെ  കൃഷ്ണദാസിനെതിരെയും ആക്രമണമുണ്ടായിട്ടും ശക്തമായ നടപടി സ്വീകരിച്ചിട്ടില്ല. 

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിലും പോലീസ് കാര്യക്ഷമമായ ഇടപെടൽ നടത്തിയിട്ടില്ല.

ജില്ലാ പ്രസിഡന്റിനെതിരായ ആക്രമണം, പി കെ കൃഷ്ണദാസിനെതിരായ ആക്രമണം, ഒടുവിൽ ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം—ഇതെല്ലാം കേരളത്തിലെ ക്രമസമാധാന നില സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. കരുതിക്കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് സംസ്ഥാനത്ത് ക്രമസമാധാന തകർച്ച. സർക്കാർ സ്‌പോൺസർ ചെയ്യുന്ന തരത്തിലുള്ള രാഷ്ട്രീയ സംഘർഷമാണ് കേരളത്തിൽ നടക്കുന്നത്.

കരണ്ട് ക്ഷാമം, മാസപ്പടി കേസ്, ശബരിമലയിലെ സ്വർണക്കൊള്ള തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെ ഉയരുന്ന ചോദ്യങ്ങൾ ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണ് സംഘർഷങ്ങളുടെ മറവിൽ ശ്രമിക്കുന്നത്. യു ഡി എഫ് സർക്കാരിന്റെ ഭരണപരാജയങ്ങൾ ചർച്ച ചെയ്യാൻ നിയമസഭയ്ക്കകത്തും പുറത്തും ബി ജെ പി മാത്രമാണ് ശക്തമായി രംഗത്തുള്ളത്. പ്രതിപക്ഷം മൗനം പാലിക്കുന്ന സാഹചര്യത്തിൽ യഥാർത്ഥ പ്രതിപക്ഷമായി ബി ജെ പി പ്രവർത്തിക്കുകയാണ്.

ഭരണപരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ എത്ര സംഘർഷങ്ങൾ സൃഷ്ടിച്ചാലും ജനകീയ വിഷയങ്ങളിൽ നിന്ന് ബി ജെ പി പിന്നോട്ടു പോകില്ല. സർക്കാരിന്റെ വീഴ്ചകളും ജനങ്ങളോടുള്ള വഞ്ചനയും നിയമസഭയ്ക്കകത്തും പുറത്തും ബി ജെ പി തുറന്നുകാട്ടുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Key Words: K Surendran

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,788,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8009,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19277,Kochi.,2,Latest News,3,lifestyle,364,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2646,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,417,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1128,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1285,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2663,
ltr
item
www.vyganews.com: സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻറെ ഭരണ പരാജയവും മുസ്ലിം ലീഗിന്റെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ: കെ സുരേന്ദ്രൻ
സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻറെ ഭരണ പരാജയവും മുസ്ലിം ലീഗിന്റെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ: കെ സുരേന്ദ്രൻ
https://blogger.googleusercontent.com/img/a/AVvXsEgulg963gQYXMsfUfq45xj8zeZApHbo9eomPvlm1hulhbJFB0Iql7Sa8dWld0Lr0HOjrxaaedEdIXKRYVwaNCIqheuMJA8cvtkcyH2gzbHiCx0oAQw58iv2nYZLPmtjvaz6tczTkT9ZYEGgySL41aMAEHgYhWBbTEuJLvB2PlOGAgUheWVEbxAr90JUe9P9
https://blogger.googleusercontent.com/img/a/AVvXsEgulg963gQYXMsfUfq45xj8zeZApHbo9eomPvlm1hulhbJFB0Iql7Sa8dWld0Lr0HOjrxaaedEdIXKRYVwaNCIqheuMJA8cvtkcyH2gzbHiCx0oAQw58iv2nYZLPmtjvaz6tczTkT9ZYEGgySL41aMAEHgYhWBbTEuJLvB2PlOGAgUheWVEbxAr90JUe9P9=s72-c
www.vyganews.com
https://www.vyganews.com/2026/10/the-congress-is-attempting-to-create.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/the-congress-is-attempting-to-create.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy