Targeted a Superstar, Tiger Was Only the Second Goal: Mumbai Police Makes Shocking Revelation
സ്വന്തം ലേഖകന്‍
മുംബയ് : നടന് ടൈഗര്‍ ഷെറോഫിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അപ്രതീക്ഷിത വഴിതിരിവ്. നടനായിരുന്നില്ല ഷൂട്ടര്‍മാരുടെ യഥാര്‍ത്ഥ ലക്ഷ്യമെന്നും മറ്റൊരു സൂപ്പര്‍ താരമായിരുന്നുവെന്നും റിപ്പോര്‍ട്ട്.
ഞായറാഴ്ച വൈകുന്നേരം ജുഹുവില്‍ ഫുട്ബോള്‍ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷെറോഫിന്റെ കാറിനു നേരെ ബിഹാറില്‍ നിന്നുള്ള ഹൃതിക് എന്ന റോഷന് (22), ഹരിയാനയില്‍ നിന്നുള്ള റൈഹാന്‍ (18), ഫൂല് സിംഗ് (18) എന്നിവര്‍ ചേര്‍ന്ന് നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. മൂവരെയും രാജസ്ഥാനിലെ കോട്ട പൊലീസാണ് പിടികൂടി മുംബയ് പൊലീസിനു കൈമാറിയത്.
മറ്റൊരു പ്രമുഖ വ്യക്തിയെ വധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ഷൂട്ടര്‍മാരും മുംബയില്‍ എത്തിയതെന്ന് മൂവരെയും ചോദ്യം ചെയ്തതില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
'ഈ വ്യക്തി പതിവായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ നിരീക്ഷിച്ച ശേഷം, അദ്ദേഹത്തിനടുത്തേക്ക് എത്താന്‍ കഴിയില്ലെന്ന് ഷൂട്ടര്‍മാര്‍ക്ക് മനസ്സിലായി. തുടര്‍ന്ന്, നടന് പോലീസ് സുരക്ഷയില്ലെന്ന് ആരാധകര്‍ പോസ്റ്റ് ചെയ്ത റീലുകളിലൂടെ മനസ്സിലാക്കിയ അവര്‍ ടൈഗര്‍ ഷെറോഫിലേക്ക് ലക്ഷ്യം മാറ്റുകയായിരുന്നു,' ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
തുടര്‍ന്ന്, ടൈഗര്‍ ഷെറോഫിലേക്കു ദൗത്യം മാറ്റി. ടൈഗര്‍ എല്ലാ ഞായറാഴ്ചയും ജുഹുവിലെ ഫുട്ബോള്‍ ഗ്രൗണ്ട് സന്ദര്‍ശിക്കാറുണ്ടെന്നും അദ്ദേഹത്തിന് സുരക്ഷ താരതമ്യേന കുറവാണെന്നും ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെയും ഫാന്‍ പോസ്റ്റുകളിലൂടെയും മനസ്സിലാക്കിയാണ് അവര്‍ അദ്ദേഹത്തെ ലക്ഷ്യമിട്ടത്. പൊതുസ്ഥലങ്ങളില്‍ കുറഞ്ഞ സുരക്ഷയോടെ സഞ്ചരിക്കുന്ന ആളായതുകൊണ്ട് ഷെറോഫിനെ എളുപ്പത്തില്‍ ലക്ഷ്യമിടാന്‍ കഴിയുമെന്ന് പ്രതികള്‍ കരുതി.
ഷെറോഫിനെ കൊലപ്പെടുത്തി ബോളിവുഡില്‍ ഭീതി പരത്തുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഷൂട്ടര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
തുടര്‍ന്ന് കാറിലുണ്ടായിരുന്ന ഷെറോഫിന് നേരെ ഏഴ് തവണ വെടിയുതിര്‍ത്ത അക്രമികള്‍ കൂടുതല്‍ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും തോക്ക് ജാമാവുകയായിരുന്നു. നടനും അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റെങ്കിലും അവര്‍ അവിടെനിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞു.
വെടിവയ്പ്പ് നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ലോറന്‍സ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുക്കുകയും, നടന് സല്മാന് ഖാനുമായുള്ള ബന്ധം അവസപ്പിക്കാന് ആവശ്യപ്പെട്ടിട്ടും ഷെറോഫ് അത് അനുസരിക്കാത്തതുകൊണ്ടാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കുകയും ചെയ്തു.
ആക്രമണത്തിന് ശേഷം പുറത്തുവിട്ട ഒരു ഓഡിയോ ക്ലിപ്പില്‍, 'ഞാന്‍ അനില്‍ പണ്ഡിറ്റ്. ഞാന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സ്വന്തം അനുജനെപ്പോലെയാണ്. ഇന്ന് ടൈഗര്‍ ഷെറോഫിന് സംഭവിച്ചതിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു,' എന്ന് ഒരു സംഘാംഗം അവകാശപ്പെട്ടു. ഷെറോഫിന് 'കൗണ്‍സലിംഗ് നല്‍കിയിട്ടും അവന് ഞങ്ങളെ മനസ്സിലാക്കിയില്ല' എന്നും ഇയാള്‍ പറയുന്നുണ്ട്.
'സിനിമ ഇന്‍ഡസ്ട്രിയില്‍ ആരെങ്കിലും ഞങ്ങളുമായി ഒത്തുപോകാതെ അല്ലെങ്കില്‍ സല്മാന് ഖാനൊപ്പം പ്രവര്‍ത്തിക്കുകയാണെങ്കില്‍, അവര്‍ കൊല്ലപ്പെടും. ഇതൊരു ഒടുവിലത്തെ മുന്നറിയിപ്പാണ്,' പണ്ഡിറ്റ് പറഞ്ഞു.
അമേരിക്കയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്ന ഗ്യാങ്സ്റ്റര്‍ അനില്‍ പണ്ഡിറ്റ് ഈ കേസിലെ പ്രധാന പ്രതിയായി മാറിയിട്ടുണ്ട്. ഡല്‍ഹിയിലും ഹരിയാനയിലും പത്തിലേറെ കേസുകളിലും ടാര്‍ഗെറ്റഡ് ആക്രമണങ്ങളിലും അദ്ദേഹത്തിനുള്ള പങ്കിനെക്കുറിച്ചും, രാജസ്ഥാന്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സമാന സംഭവങ്ങളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരുന്നു.
ഹരിയാനയിലെ പാനിപ്പത്ത് ജില്ലക്കാരനായ പണ്ഡിറ്റ്, യുഎസില്‍ നിന്ന് ഒരു ശൃംഖല പ്രവര്‍ത്തിപ്പിക്കുകയും ഇന്ത്യയിലെ കണ്ണികളുമായി ബന്ധപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പഞ്ചാബി ഗായകന് ഗുരു രന്ധവയുമായി ബന്ധപ്പെട്ട പശ്ചിമ വിഹാറിലെ ജിമ്മിന് പുറത്തുള്ള വെടിവെപ്പ് ഉള്‍പ്പെടെ ഡല്‍ഹിയില്‍ നടന്ന നിരവധി കേസുകളില്‍ പണ്ഡിറ്റിന്റെ പങ്ക് ഡല്‍ഹി പോലീസ് അന്വേഷിച്ചുവരുന്നുണ്ട്.
ആക്രമണം നടത്തുന്നതിന് മുമ്പ് ഷൂട്ടര്‍മാര്‍ക്ക് മുന്‍കൂര്‍ 50,000 രൂപ നല്‍കിയിരുന്നതായും, ആക്രമണത്തിന് ശേഷം കൂടുതല്‍ പണവും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തിരുന്നതായും വ്യക്തമായിട്ടുണ്ട്. വെടിയുതിര്‍ത്ത ശേഷം ഓപ്പറേഷന് വിജയകരമായി പൂര്‍ത്തിയായതായി അവര്‍ തങ്ങളുടെ ഹാന്‍ഡ്ലര്‍മാരെ അറിയിച്ചിരുന്നു.
ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ സജീവമായ ഷൂടര്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും പണ്ഡിറ്റിന്റെ ശൃംഖലയുമായി അവര്‍ക്കുള്ള ബന്ധം പരിശോധിക്കാനും ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലും രംഗത്തുണ്ട്. കേസിലെ വിവിധ വശങ്ങള് അന്വേഷിക്കാന്‍ പത്തോളം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
News in English:
A surprising turn of events has emerged in the case regarding the assassination attempt on actor Tiger Shroff. Reports reveal that the actor was not the original target of the shooters; another superstar was their actual objective.
On Sunday evening, after returning from a football match in Juhu, three individuals—Hrithik alias Roshan (22) from Bihar, Raihan (18), and Phool Singh (18) from Haryana—fired multiple shots at Shroff's car. The three were apprehended by the Kota Police in Rajasthan and handed over to the Mumbai Police.
Police stated that questioning the three revealed they had arrived in Mumbai with the intention of assassinating another prominent personality.
"After observing the places this individual frequently visited, the shooters realized it was impossible to get close to him. Following that, noticing through reels posted by fans that the actor had no police security, they shifted their target to Tiger Shroff," an officer said.
Consequently, the mission was shifted to Tiger Shroff. Realizing through Instagram pages and fan posts that Tiger visits the Juhu football ground every Sunday and has relatively low security, they targeted him. The accused thought that because he was someone who moved around public places with minimal security, Shroff could be easily targeted.
The shooters testified that their goal was to assassinate Shroff and spread fear throughout Bollywood.
Subsequently, the attackers fired seven rounds at Shroff, who was inside the car. Though they tried to fire more rounds, the gun jammed. The actor and his driver sustained injuries, but they managed to escape from the spot.
Hours after the shooting, the Lawrence Bishnoi gang claimed responsibility, clarifying that Shroff was targeted because he failed to heed their demands to sever ties with actor Salman Khan.
In an audio clip released after the attack, a gang member claimed, "I am Anil Pandit. I am like a real younger brother to Lawrence Bishnoi. Today, we take responsibility for what happened to Tiger Shroff." The speaker also stated that despite giving Shroff "counseling, he did not understand us."
"If anyone in the film industry fails to get along with us or works with Salman Khan, they will be killed. This is a final warning," Pandit said.
Gangster Anil Pandit, suspected to be operating from the United States, has become a prime accused in this case. Police are investigating his involvement in over a dozen cases and targeted attacks in Delhi and Haryana, as well as possible links to similar incidents in Rajasthan and Maharashtra.
Police sources stated that Pandit, a native of Panipat district in Haryana, operates a network from the US and coordinates with local operatives in India.
The Special Cell of the Delhi Police is also investigating Pandit's involvement in several cases in Delhi, including a shooting outside a gym in Punjabi Bagh linked to Punjabi singer Guru Randhawa.
It has also been revealed that the shooters were given an advance of Rs 50,000 prior to the attack, with promises of more money and jobs abroad following the incident. After firing the shots, they had informed their handlers that the operation was successfully completed.
Sources indicate that about ten teams have been deployed to gather information on shooters active in the Delhi-NCR region and to examine their connections with Pandit's network.


COMMENTS