.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ 'പ്രതീകാത്മക ഇംപീച്ച്മെന്റ് നോട്ടിസ്': പ്രതിഷേധക്കാരെ ഡൽഹി പൊലീസ് തടഞ്ഞു

ന്യൂഡൽഹി: ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനർ ഗ്യാനേഷ് കുമാറിന് പ്രതീകാത്മകമായി 'ജനകീയ ഇംപീച്...



ന്യൂഡൽഹി: ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനർ ഗ്യാനേഷ് കുമാറിന് പ്രതീകാത്മകമായി 'ജനകീയ ഇംപീച്ച്മെന്റ് നോട്ടിസ്' നൽകാനുള്ള പൗരപ്രവർത്തകരുടെയും മുൻ ഉദ്യോഗസ്ഥരുടെയും ശ്രമം ഡൽഹി പൊലീസ് തടഞ്ഞു. കേന്ദ്ര സർക്കാരിൽ ഉന്നത പദവികളിൽ നിന്നും വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും അടങ്ങുന്ന സംഘത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനമായ നിർവാചൻ സദന് മുന്നിൽ വെച്ചാണ് പൊലീസ് തടഞ്ഞത്. വൻ സുരക്ഷാ സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്.

മുൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നജീബ് ജങ്, മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, മുൻ കേന്ദ്ര സെക്രട്ടറി അമിതാഭ് പാണ്ഡെ, മുൻ അംബാസഡർ അശോക് ശർമ, രാഷ്ട്രീയ നിരീക്ഷകൻ യോഗേന്ദ്ര യാദവ് എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) വഴി വ്യാപകമായി വോട്ടവകാശം നിഷേധിക്കൽ, ഫോം 6-ൽ വരുത്തിയ അനധികൃത മാറ്റങ്ങൾ, മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ മറികടന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളൽ തുടങ്ങി ആറ് ഗുരുതര ആരോപണങ്ങളാണ് ഇവർ തയ്യാറാക്കിയ കുറ്റപത്രത്തിലുള്ളത്.

വെറും 15 പേരടങ്ങുന്ന പ്രതിനിധി സംഘത്തെ തടയാൻ അയ്യായിരത്തോളം സുരക്ഷാ സേനാംഗങ്ങളെ വിന്യസിച്ചതായും നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതായും യോഗേന്ദ്ര യാദവ് ആരോപിച്ചു. നേരിട്ട് നോട്ടിസ് നൽകാൻ കഴിയാത്തതിനെ തുടർന്ന് സംഘം പിന്നീട് പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തി.

അതേസമയം, ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നും ഏകപക്ഷീയമായ തീരുമാനങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും കാരണം കാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്. എന്നാൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ സസ്പെൻഡ് ചെയ്യാനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.

Key Words : Impeachment Notice, Chief Election Commissioner, Delhi Police 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,790,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8018,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19300,Kochi.,2,Latest News,3,lifestyle,364,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2647,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,418,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1134,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1288,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2677,
ltr
item
www.vyganews.com: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ 'പ്രതീകാത്മക ഇംപീച്ച്മെന്റ് നോട്ടിസ്': പ്രതിഷേധക്കാരെ ഡൽഹി പൊലീസ് തടഞ്ഞു
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ 'പ്രതീകാത്മക ഇംപീച്ച്മെന്റ് നോട്ടിസ്': പ്രതിഷേധക്കാരെ ഡൽഹി പൊലീസ് തടഞ്ഞു
https://blogger.googleusercontent.com/img/a/AVvXsEjLzE1luHKNWYqFtBzHBj-pmg6qbWUtHfZNUJsJSEyi-YeU2RhxjaUTnorGDBpFetsJPEq4AUm8RQ0zckjsWvE6CUlMY--6UnZmyX_WdVxOO28XYTZ04ERHgGXxSnsst1l4-z6s-dh09FGqH5vVI3sJjbk_PUwjkUMNqGxZyGO8Xpqhp328mVZjU87-qzU1
https://blogger.googleusercontent.com/img/a/AVvXsEjLzE1luHKNWYqFtBzHBj-pmg6qbWUtHfZNUJsJSEyi-YeU2RhxjaUTnorGDBpFetsJPEq4AUm8RQ0zckjsWvE6CUlMY--6UnZmyX_WdVxOO28XYTZ04ERHgGXxSnsst1l4-z6s-dh09FGqH5vVI3sJjbk_PUwjkUMNqGxZyGO8Xpqhp328mVZjU87-qzU1=s72-c
www.vyganews.com
https://www.vyganews.com/2026/10/symbolic-impeachment-notice-against.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/symbolic-impeachment-notice-against.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy